നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡി​​ന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ വില്‍ക്കുന്നു:​ രമേശ്​ ചെന്നിത്തല

  കോവിഡി​​ന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ വില്‍ക്കുന്നു:​ രമേശ്​ ചെന്നിത്തല

  ഈ ഘട്ടത്തില്‍ ജനങ്ങളുടെ കൈകളിലേക്ക്​ പണമെത്തിക്കുകയാണ്​ വേണ്ടതെന്ന് ചെന്നിത്തല

  ramesh chennithala

  ramesh chennithala

  • Share this:
   തിരുവനന്തപുരം: കോവിഡി​​ന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വില്‍ക്കുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ്​ കൊണ്ട്​ സാധാരണക്കാര്‍ക്ക്​ ഗുണമുണ്ടാവില്ല. ജനങ്ങളെ വായ്​പയുടെ കുരുക്കിലാക്കുകയാണ്​​ പാക്കേജിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ചെന്നിത്തല പറഞ്ഞു.

   വായ്​പ തിരിച്ചടക്കേണ്ടതാണ്​. ഇത്തരത്തില്‍ തിരിച്ചടക്കു​​മ്പോള്‍ പലിശയും പിഴപലിശയും നല്‍കണം. ദേശസുരക്ഷയും രാജ്യതാല്‍പര്യവും അപകടത്തിലാക്കുന്നതാണ്​ പാക്കേജ്​. അവശ്യസാധന നിയമം എടുത്ത്​ കളഞ്ഞത്​ കരിഞ്ചന്തക്ക്​ കാരണമാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
   TRENDING:സംസ്ഥാനത്ത് ബിവറേജസ് മദ്യവിൽപനശാലകളും ബാറുകളിലെ കൗണ്ടറുകളും ബുധനാഴ്ച തുറക്കും[NEWS]എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ നീ​ട്ടി[NEWS]വിദ്വേഷം പരത്തുന്ന പരിപാടികൾ; സാക്കിർ നായിക്കിന്റെ പീസ് ടിവിക്ക് 2.75 കോടി രൂപ പിഴ‌ [NEWS]
   6000 രൂപ നേരിട്ട്​ ജനങ്ങള്‍ക്ക്​ നല്‍കണമെന്നാണ്​ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്​​. സാമ്പത്തിക വിദഗ്​ധരുമായി ചര്‍ച്ച നടത്തിയാണ്​ അദ്ദേഹം ആവശ്യമുന്നയിച്ചത്​. ഈയൊരു ഘട്ടത്തില്‍ ജനങ്ങളുടെ കൈകളിലേക്ക്​ പണമെത്തിക്കുകയാണ്​ വേണ്ടതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
   Published by:user_49
   First published:
   )}