COVID 19 | കോവിഡ് നിയന്ത്രണത്തിൽ സംസ്ഥാന സർക്കാർ പൂർണപരാജയമെന്ന് രമേശ് ചെന്നിത്തല

Last Updated:

കോവിഡ് ബാധിച്ചത് മൂലമുള്ള ആത്മഹത്യ, കോവിഡ് ബാധിതരുടെ അപകടമരണങ്ങള്‍ ഇവയെല്ലാം ഒഴിവാക്കിയാലും കൃത്യമായ കോവിഡ് മരണങ്ങളുടെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിടുന്നില്ല.

തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 1140 കോവിഡ് ബാധിതരാണ് കേരളത്തില്‍ ഇതുവരെ മരിച്ചത്. 96000 പേര്‍ ഇതുവരെ ചികിത്സയിലുണ്ട്. കോവിഡ് ടെസ്റ്റുകള്‍ നടത്താതെ രോഗവ്യാപനം മറച്ചു വയ്ക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഇന്ത്യയിൽ കേരളം ഒന്നാമതായി കഴിഞ്ഞു. ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാത്തത് മൂലം കൃത്യമായ രോഗവിവരങ്ങൾ ലഭിക്കുന്നുമില്ല. കേരളത്തില്‍ നടക്കുന്ന കോവിഡ് മരണങ്ങളില്‍ അഞ്ചിലൊന്നു നടക്കുന്നത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 24 മണിക്കൂര്‍ തികയുന്നതിന് മുമ്പാണെന്നും ചെന്നിത്തല പറഞ്ഞു. കൃത്യമായും സമയബന്ധിതമായും കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നതിലെ അപര്യാപ്തത ഇവിടെ വ്യക്തമാണ്. ആവശ്യമായ ചികിത്സ നല്‍കുന്നതിനും ക്ലിനിക്കല്‍ ഇടപെടലുകള്‍ നടത്തുന്നതിനും സമയം ലഭിക്കാതെ പോകുന്നു എന്നതാണ് രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
advertisement
രമേശ് ചെന്നിത്തലയുടെ കുറിപ്പ്,
'കോവിഡ് നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്. 1140 കോവിഡ് ബാധിതരാണ് കേരളത്തില്‍ ഇതുവരെ മരിച്ചത്. 96000 പേര്‍ ഇതുവരെ ചികിത്സയിലുണ്ട്. ടെസ്റ്റുകള്‍ നടത്താതെ രോഗവ്യാപനം മറച്ചു വയ്ക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഇന്ത്യയില്‍ കേരളം ഒന്നാമതായി കഴിഞ്ഞു. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാത്തത് മൂലം കൃത്യമായ രോഗവിവരങ്ങള്‍ ലഭിക്കുന്നുമില്ല. കേരളത്തില്‍ നടക്കുന്ന കോവിഡ് മരണങ്ങളില്‍ അഞ്ചിലൊന്നു നടക്കുന്നത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 24 മണിക്കൂര്‍ തികയുന്നതിന് മുമ്പാണ്. കൃത്യമായും സമയബന്ധിതമായും കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നതിലെ അപര്യാപ്തത ഇവിടെ വ്യക്തമാണ്. ആവശ്യമായ ചികിത്സ നല്‍കുന്നതിനും ക്ലിനിക്കല്‍ ഇടപെടലുകള്‍ നടത്തുന്നതിനും സമയം ലഭിക്കാതെ പോകുന്നു എന്നതാണ് രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്നത്.
advertisement
കോവിഡ് ബാധിച്ചത് മൂലമുള്ള ആത്മഹത്യ, കോവിഡ് ബാധിതരുടെ അപകടമരണങ്ങള്‍ ഇവയെല്ലാം ഒഴിവാക്കിയാലും കൃത്യമായ കോവിഡ് മരണങ്ങളുടെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിടുന്നില്ല. ഇതുകൂടി പരിഗണിക്കുമ്പോള്‍ കേരളത്തിലെ കോവിഡ് സാഹചര്യം കൂടുതല്‍ രൂക്ഷമാവുകയാണെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു
സര്‍ക്കാര്‍ നടത്തിയ സീറോ സാമ്പിള്‍ സര്‍വേ പഠനമനുസരിച്ച് മെയ് മാസം അവസാനത്തില്‍ കേരളത്തില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ക്കെങ്കിലും കോവിഡ് 19 ബാധിച്ച് സുഖപ്പെട്ടു പോയിട്ടുണ്ടാവാം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 14 ജില്ലകളില്‍ നടത്തിയ റാപ്പിഡ് ആന്റിബോഡി പരിശോധനയില്‍ ഇത്തരമൊരു ഫലം വന്നിട്ടും ഈ റിപ്പോര്‍ട്ട് പുറത്തുവിടാനോ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധനടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല.
advertisement
കോവിഡിന്റെ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ നടത്തിയ പി.ആര്‍ കോലാഹലങ്ങള്‍ വിപരീതഫലമാണ് ഉണ്ടാക്കിയത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ ഉണ്ടാക്കിയ വ്യാജ സുരക്ഷിതത്വ ബോധമാണ് പിന്നീട് വലിയ വിപത്തിലേക്ക് നയിച്ചത്. ടെസ്റ്റുകളുടെ എണ്ണം ഒരു ലക്ഷമായി ഉയർത്തണം. കൃത്യമായ കണക്കുകൾ സർക്കാർ പുറത്തുവിടണം.'
അതേസമയം, കോവിഡ് പ്രതിരോധത്തിൽ കേരളം ഏറ്റവും പിന്നിലായെന്നും ഏറ്റവും മുന്നിലായിരുന്ന കേരളം എങ്ങനെയാണ് ഏറ്റവും മോശമായതെന്നും ചോദ്യവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധൻ രംഗത്തെത്തി. കോവിഡ് പ്രതിരോധത്തിൽ രാജ്യത്തിന് തന്നെ മാതൃകയായിരുന്നു കേരളമെന്നും രാജ്യത്ത് ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്തത് കേരളത്തിൽ ആയിരുന്നെന്നും അന്നുമുതൽ ഫലപ്രദമായ പ്രതിരോധനടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധത്തിലെ കേരള മോഡൽ രാജ്യന്തരതലത്തിൽ തന്നെ പ്രശംസിക്കപ്പെടുകയും ചെയ്തു.
advertisement
എന്നാൽ ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിൽ കേരളത്തിലെ പ്രതിദിന രോഗനിരക്ക് ആയിരം പിന്നിട്ട് കുതിച്ചുയർന്നു.  നിലവിൽ പ്രതിദിനം 10,000 കടക്കുന്ന അവസ്ഥയിലെത്തി രോഗികൾ. ഉറവിടമറിയാത്ത രോഗികൾ വൻതോതിൽ കൂടുന്നത് സംസ്ഥാനത്ത് ആശങ്കാജനകമായ അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും സംസ്ഥാനത്തെ പ്രതിരോധ നടപടികൾ രോഗബാധിതർ കൂടിയതോടെ താളം തെറ്റിയെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 | കോവിഡ് നിയന്ത്രണത്തിൽ സംസ്ഥാന സർക്കാർ പൂർണപരാജയമെന്ന് രമേശ് ചെന്നിത്തല
Next Article
advertisement
'വടകരയിലെ ഫ്ലാറ്റ്'; പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി
'വടകരയിലെ ഫ്ലാറ്റ്'; പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി
  • വടകരയിൽ ഫ്ലാറ്റ് ഉണ്ടെന്ന ആരോപണത്തിന് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു.

  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പരാതിയിൽ പാർട്ടി നിയമപരമായ നടപടികൾ സ്വീകരിച്ചതായി വ്യക്തമാക്കി.

  • കോൺഗ്രസ് പാർട്ടിയും നേതാക്കളും നിയമ നടപടികൾക്ക് തടസ്സം സൃഷ്ടിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

View All
advertisement