Ramesh Chennithala | TPR നോക്കേണ്ടെന്ന് പറയുന്നത് ഇരട്ടത്താപ്പ്; കോവിഡ് പ്രതിരോധത്തിന് 'ഡോളോ'യ്ക്ക് നന്ദി; രമേശ് ചെന്നിത്തല

Last Updated:

പാര്‍ട്ടി പരിപാടികള്‍ കൊഴിപ്പിക്കാന്‍ നടത്തുന്ന താല്പര്യം രോഗപ്രതിരോധിക്കാന്‍ കാണിക്കുന്നില്ല.

രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റേത് ജനവഞ്ചനയാണ്. ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടി പരിപാടികള്‍ കൊഴിപ്പിക്കാന്‍ നടത്തുന്ന താല്പര്യം രോഗപ്രതിരോധിക്കാന്‍ കാണിക്കുന്നില്ല.
സര്‍ക്കാരിന്റെ താല്പര്യം പാര്‍ട്ടി താല്പര്യം മാത്രമാണ്. ഇപ്പോള്‍ സമ്മേളനങ്ങള്‍ക്കല്ല പ്രാധാന്യം കൊടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ കൈവിട്ട് പോയപ്പോള്‍ ടി പി ആര്‍ നോക്കേണ്ടെന്ന് ആരോഗ്യമന്ത്രി പറയുന്നത് ഇരട്ടത്താപ്പാണ്.
മുന്‍പ് കേരളത്തിലെ കുറഞ്ഞ ടിപിആര്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് വിദേശമാധ്യമങ്ങളില്‍ പോലും പരസ്യങ്ങള്‍ കൊടുക്കുകയും വാര്‍ത്തകള്‍ എഴുതിപ്പിക്കുകയും ചെയ്തു. കോവിഡ് നേരിടുന്നതില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
advertisement
മുഖ്യമന്ത്രി വിദേശത്ത് പോയപ്പോള്‍ ഒരു മന്ത്രിക്കും ചുമതല കൊടുത്തിട്ടില്ല. സര്‍ക്കാര്‍ പ്രവര്‍ത്തനം സ്തംഭിച്ചു. മരണനിരക്ക് കൂടുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഒരു മുന്നൊരുക്കവും നടത്തിയില്ലെന്നും അദ്ദേഹം കുറ്റപപെടുത്തി.
നിലവിലെ അവസ്ഥയ്ക്ക് ലോക്ക്ഡൗണ്‍ പരിഹാരമല്ല. ആരോഗ്യ മന്ത്രി മാത്രം വിചാരിച്ചാല്‍ നിയന്ത്രിക്കാന്‍ കഴിയില്ല. പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാതിരിക്കുന്നവര്‍ക്കും കോവിഡ് വരുന്നത് വ്യാപനം രൂക്ഷമായത് കൊണ്ടാണ്. കോവിഡ് പ്രതിരോധം ഡോളോയിലാണ്, ഡോളോക്ക് നന്ദി എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
advertisement
പണ്ട് ഞങ്ങള്‍ അഞ്ച് പേര്‍ സമരം ചെയ്തപ്പോള്‍ അന്ന് എല്ലാവരുടെ പേരിലും കേസെടുക്കുകയായിരുന്നു. അന്ന് പ്രതിപക്ഷം സമരം ചെയ്തപ്പോള്‍ മരണത്തിന്റെ വ്യാപാരികള്‍ എന്ന് വിളിച്ചു. രണ്ട് എം എല്‍ എമാര്‍ പാലക്കാട് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടന്ന മലയാളികള്‍ക്ക് ഭക്ഷണവും വെള്ളവും കൊടുക്കാന്‍ പോയപ്പോള്‍ അവരെ മരണത്തിന്റെ വ്യാപാരികള്‍ എന്ന് വിളിച്ചു. ഇന്ന് ഇവരൊയൊക്കെ എന്താണ് വിളിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Ramesh Chennithala | TPR നോക്കേണ്ടെന്ന് പറയുന്നത് ഇരട്ടത്താപ്പ്; കോവിഡ് പ്രതിരോധത്തിന് 'ഡോളോ'യ്ക്ക് നന്ദി; രമേശ് ചെന്നിത്തല
Next Article
advertisement
BJP ആസ്ഥാനത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം; ആർഎസ്എസുമായും കൂടിക്കാഴ്ച
BJP ആസ്ഥാനത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം; ആർഎസ്എസുമായും കൂടിക്കാഴ്ച
  • ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം ബിജെപി ആസ്ഥാനവും ആർഎസ്എസ് ഓഫീസും സന്ദർശിച്ചു

  • സിപിസി-ആർഎസ്എസ് കൂടിക്കാഴ്ച പ്രേരണാ ബ്ലോക്കിൽ നടന്നു, ചർച്ച ഏകദേശം 30 മിനിറ്റ് നീണ്ടു

  • 2020 ഗാൽവാൻ സംഘർഷത്തിന് ശേഷം ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെട്ടതിന്റെ സൂചനയാണിത്

View All
advertisement