Breaking| കാണാതായ ജസ്നയുടെ 'ബന്ധു' ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ചു

Last Updated:

ജസ്നയുടെ ബന്ധു എന്ന് അവകാശപ്പെട്ടയാളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധം. പത്തനംതിട്ടയിൽ നിന്നും കാണാതായ ജസ്നയെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ടാണ് ജസ്നയുടെ ബന്ധു എന്ന് അവകാശപ്പെട്ടയാളാണ് ജസ്റ്റിസ് വി ഷേർസിയുടെ കാറിന് നേരെ കരി ഓയിൽ ഒഴിച്ചത്. കോട്ടയം സ്വദേശിയായ ആർ. രഘുനാഥനാണ് ഹൈക്കോടതി ജഡ്ജിയുടെ വണ്ടിക്ക് നേരെ കരിഓയിൽ ഒഴിച്ചത്.
കൈയിൽ പ്ലക്കാർഡുമായി പ്രതിഷേധ മുദ്രാവാക്യവും വിളിച്ചാണ് ഇയാൾ ഹൈക്കോടതി ജഡ്ജിയുടെ വണ്ടി ആക്രമിച്ചത്. ഹൈക്കോടതിയുടെ പ്രവേശന കവാടത്തിൽ വച്ചായിരുന്നു സംഭവം. തുടർന്ന് ഹൈക്കോടതിയിലെ സുരക്ഷാ ജീവനക്കാർ ചേർന്ന് ആർ.രഘുനാഥനെ പിടികൂടി. ഇയാളെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇയാൾക്കൊപ്പം വേറേയും ചിലർ പ്രതിഷേധിക്കാനുണ്ടായിരുന്നുവെന്ന് വിവരം. ഹൈക്കോടതി രജിസ്ട്രാർ അടക്കം സംഭവസ്ഥലത്ത് എത്തി കാർ പരിശോധിക്കുകയാണ്.
advertisement
Also Read- അർദ്ധരാത്രി തനിയെ നീങ്ങുന്ന ബൈക്ക്; 'ഭയപ്പെടുത്തുന്ന' സിസിറ്റിവി ദൃശ്യങ്ങൾ വൈറലാകുന്നു
2018 മാർച്ച് 22 നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജെസ്ന മരിയയെ (20) കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ രണ്ടാം വർഷ ബി കോം വിദ്യാർഥിയായിരുന്നു. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് പോയ ജെസ്നയെ പിന്നീട് കണ്ടിട്ടില്ല. ആദ്യം ലോക്കൽ പൊലീസും പിന്നീട് ഐ ജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി.
advertisement
Also Read- ബാങ്ക് ഉദ്യോഗസ്ഥയെ എടിഎമ്മിൽ അക്രമിച്ച് പണം കവർന്ന സംഭവം: പ്രതി കുറ്റക്കാരനെന്ന് കോടതി
പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബെംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോൺ കോളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. എരുമേലി വരെ ജെസ്ന പോയതായി സി സി ടി വി ദൃശ്യങ്ങളിൽ തെളിഞ്ഞിരുന്നു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ പൊലീസ് വിവരശേഖരണപ്പെട്ടി സ്ഥാപിച്ചിരുന്നു. ജെസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഡി ജി പി 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
advertisement
ജസ്നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. പത്തനംതിട്ട പൊലീസ് മേധാവിയായ കെ ജി സൈമൺ വന്ന ശേഷം അന്വേഷണം വീണ്ടും ചൂടുപിടിക്കുകയും ജസ്നയെ സംബന്ധിച്ച നി‍ർണായക വിവരങ്ങൾ കിട്ടിയതായും വാ‍ർത്ത വന്നു. ജസ്ന ജീവനോടെയുണ്ടെന്നും വാ‍ർത്തകളുണ്ടായി. എന്നാൽ ഇതേക്കുറിച്ച് എന്തെങ്കിലും വെളിപ്പെടുത്തലോ സ്ഥിരീകരണമോ തരാതെ ഡിസംബ‍ർ 31ന് കെ ജി സൈമൺ സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Breaking| കാണാതായ ജസ്നയുടെ 'ബന്ധു' ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ചു
Next Article
advertisement
സർ ക്രീക്കിലെ സൈനിക സജ്ജീകരണം; പാകിസ്ഥാന് മുന്നറിയിപ്പ് നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
സർ ക്രീക്കിലെ സൈനിക സജ്ജീകരണം; പാകിസ്ഥാന് മുന്നറിയിപ്പ് നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
  • പാകിസ്ഥാൻ സൈനിക സജ്ജീകരണങ്ങൾ വികസിപ്പിക്കുന്നതിനെതിരെ രാജ്‌നാഥ് സിംഗ് കർശന മുന്നറിയിപ്പ് നൽകി.

  • സർ ക്രീക്കിൽ പാകിസ്ഥാൻ അനിഷ്ടസംഭവങ്ങൾ ഉണ്ടെങ്കിൽ നിർണായകമായ പ്രതികരണം ലഭിക്കുമെന്ന് രാജ്‌നാഥ് സിംഗ്.

  • സർ ക്രീക്ക് പ്രദേശത്ത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി തർക്കം 78 വർഷങ്ങൾക്ക് ശേഷവും തുടരുന്നു.

View All
advertisement