ഹെൽമറ്റ് മാറ്റിയ ഉടനെ പൊലീസുകാരൻ മുഖത്തടിച്ചെന്ന് ദൃക്സാക്ഷി; മരണം സ്റ്റേഷനിലെ ക്രൂരമായ മര്‍ദനം കാരണമെന്ന് കുടുംബം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
'കൈകാണിച്ചാൽ നിനക്കെന്താടാ വണ്ടി നിർത്തിയാൽ' എന്ന് ചോദിച്ചായിരുന്നു മര്‍ദനം.
കൊച്ചി: അലക്ഷ്യമായി വാഹനമോടിച്ചതിന് തൃപ്പൂണിത്തുറയിൽ കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. എറണാകുളം ഇരുമ്പനം സ്വദേശി മനോഹരനാണ് മരിച്ചത്. മനോഹരൻ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിക്കുകയായിരന്നു.
മനോഹരനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കോടിച്ച് വന്ന മനോഹരനെ കൈകാണിച്ചിട്ട് നിർത്താതെ പോയതിനാണ് കസ്റ്റഡിയിലെടുത്തത്.
ഇതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മനോഹരന്റ് മുഖത്തടിച്ചതായി നാട്ടുകാർ പറയുന്നു. ‘കൈകാണിച്ചാൽ നിനക്കെന്താടാ വണ്ടി നിർത്തിയാൽ’ എന്ന് ചോദിച്ചായിരുന്നു മര്‍ദനം. തുടർന്ന് വണ്ടിയിൽ കയറ്റി ഹില്‍പാലസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ സ്റ്റേഷനിലെത്തി അധികം കഴിയും മുന്‍പേ മനോഹരൻ കുഴഞ്ഞുവീണുവെന്നാണ് പൊലീസ് ഭാക്ഷ്യം.
advertisement
സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്കടക്കം കുടുംബം പരാതി നൽകിയിട്ടുണ്ട്. മനോഹരന്റെ മരണത്തിനിടയാക്കിയ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
March 26, 2023 9:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹെൽമറ്റ് മാറ്റിയ ഉടനെ പൊലീസുകാരൻ മുഖത്തടിച്ചെന്ന് ദൃക്സാക്ഷി; മരണം സ്റ്റേഷനിലെ ക്രൂരമായ മര്‍ദനം കാരണമെന്ന് കുടുംബം