വയനാട് ദുരിതാശ്വാസം: അങ്കണവാടി ജീവനക്കാർക്ക് റിലയൻസ് ഫൗണ്ടേഷന്റെ സ്ട്രെസ് മാനേജ്മെന്റ് പ്രോഗ്രാം
- Published by:Rajesh V
- news18-malayalam
Last Updated:
വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതർക്ക് റിലയൻസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ച ദുരിതാശ്വാസ സഹായത്തിന്റെ 37 ദിവസത്തെ പ്രവർത്തനങ്ങൾക്ക് ശേഷം അടുത്ത ഘട്ടത്തിന്റെ ഭാഗമാണ് ഈ പദ്ധതി
വയനാട്ടിലെ അങ്കണവാടി ജീവനക്കാർക്ക് റിലയൻസ് ഫൗണ്ടേഷന്റെ നിലവിലുള്ള സൈക്കോസോഷ്യൽ കെയർ സംരംഭങ്ങളുടെ ഭാഗമായി, സ്ട്രെസ് മാനേജ്മെന്റ് പ്രോഗ്രാം ആരംഭിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിന്റെ സാങ്കേതിക പിന്തുണയിൽ കേരള സർക്കാരിന്റെ വനിതാ ശിശു വികസന ഐസിഡിഎസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതർക്ക് റിലയൻസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ച ദുരിതാശ്വാസ സഹായത്തിന്റെ 37 ദിവസത്തെ പ്രവർത്തനങ്ങൾക്ക് ശേഷം അടുത്ത ഘട്ടത്തിന്റെ ഭാഗമാണ് ഈ പദ്ധതി.
ദുരന്തമേഖലയിൽ ആദ്യം തന്നെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് മുന്നിലുണ്ടായവരാണ് അങ്കണവാടി ജീവനക്കാർ. ജനങ്ങളെ സഹായിക്കാനും ആശ്വസിപ്പിക്കാനും ശ്രമിക്കുന്നതിനിടയിൽ വേദനാജനകമായ അനന്തരഫലങ്ങൾ അവർക്കുണ്ടാകാം. കുട്ടികളുടെയും സമൂഹത്തിന്റെയും വികസനത്തിൽ, പ്രത്യേകിച്ച് ദുരന്തങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന അങ്കണവാടി ജീവനക്കാരുടെ മാനസികാരോഗ്യവും ക്ഷേമവും പരിഹരിക്കുന്നതിനാണ് ഈ പ്രോഗ്രാം. ഗെയിമുകൾ, സംഭാഷണങ്ങൾ, റോൾ പ്ലേകൾ, അവതരണങ്ങൾ എന്നിവ പോലുള്ള സംവേദനാത്മകരീതികളിലൂടെ സ്വയം പരിചരണം, സമഗ്രമായ ജീവിതം എന്നീ വിഷയങ്ങൾ പ്രോഗ്രാമിൽ ഉൾപ്പെടുന്നു.
2024 ജൂലൈ 31ന് ഉരുൾപൊട്ടലുണ്ടായി 24 മണിക്കൂറിനുള്ളിൽ, റിലയൻസ് ഫൗണ്ടേഷൻ ടീമിനെ വിന്യസിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി. ജില്ലാ ഭരണകൂടം, വയനാട് റീജിയണൽ ഇന്റർ-ഏജൻസി ഗ്രൂപ്പ് നെറ്റ്‌വർക്ക് എന്നിവയുടെ പിന്തുണയോടെ ഭക്ഷണവും പോഷകാഹാരവും, പാർപ്പിടം, ജീവിത അവശ്യവസ്തുക്കൾ, സുസ്ഥിര ഉപജീവന വീണ്ടെടുക്കൽ, വിദ്യാഭ്യാസ പിന്തുണ എന്നിവ ഉൾപ്പെടെയുള്ള സഹായപദ്ധതി റിലയൻസ് ഫൗണ്ടേഷൻ ആരംഭിച്ചു.
advertisement

* ദുരിതബാധിതരായ 712 കുടുംബങ്ങൾക്ക് "ബാക്ക് ടു ഹോം കിറ്റ്" വിതരണം ചെയ്തു. അവശ്യവസ്തുക്കളായ അടുക്കള ഉപകരണങ്ങൾ, ശുചീകരണവസ്തുക്കൾ, വ്യക്തിഗത ശുചിത്വ ഇനങ്ങൾ എന്നിവ ഉൾപ്പെടുന്ന കിറ്റുകൾ നൽകി.
* റിലയൻസ് ജിയോയുടെ പിന്തുണയോടെ മണ്ണിടിച്ചിൽ ബാധിത കുടുംബങ്ങൾക്ക് ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന് 1 വർഷത്തെ റീചാർജിനൊപ്പം 325 ജിയോ ഭാരത് ഫോണുകൾ നൽകി.
*വയനാട്ടിലെ മൃഗസംരക്ഷണ വകുപ്പുമായി ചേർന്ന് 405 കർഷകർക്ക് കന്നുകാലി തീറ്റ (1200 ബാഗ് ടിഎംആർ, 410 ബാഗ് കെറാമിൻ ഓർഗാനിക് ഫീഡ്) വിതരണം ചെയ്തു.
advertisement
* ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഹ്രസ്വകാല മാനസിക പിന്തുണ നൽകുന്നതിന്, കലയിലും നാടകത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് രണ്ട് ഗ്രൂപ്പ് തെറാപ്പി സെഷനുകൾ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 306 കുട്ടികൾക്ക് വിനോദ സാമഗ്രികൾ വിതരണം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Wayanad,Kerala
First Published :
September 06, 2024 9:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട് ദുരിതാശ്വാസം: അങ്കണവാടി ജീവനക്കാർക്ക് റിലയൻസ് ഫൗണ്ടേഷന്റെ സ്ട്രെസ് മാനേജ്മെന്റ് പ്രോഗ്രാം


