കാർ വാങ്ങാൻ പണപ്പിരിവ് നടത്തുന്നതിൽ എന്താണ് തെറ്റ്; സന്തോഷത്തോടെ സ്വീകരിക്കുമെന്ന് രമ്യ ഹരിദാസ്

ഇപ്പോഴും യൂത്ത് കോൺഗ്രസ് അംഗമായ തനിക്ക് യൂത്ത് കോൺഗ്രസ് അത്തരത്തിലൊരു സമ്മാനം നൽകുന്നതിൽ സന്തോഷം മാത്രമാണെന്നും രമ്യ പറഞ്ഞു

news18
Updated: July 31, 2019, 11:19 AM IST
കാർ വാങ്ങാൻ പണപ്പിരിവ് നടത്തുന്നതിൽ എന്താണ് തെറ്റ്; സന്തോഷത്തോടെ സ്വീകരിക്കുമെന്ന് രമ്യ ഹരിദാസ്
ramya haridas
  • News18
  • Last Updated: July 31, 2019, 11:19 AM IST
  • Share this:
ആലത്തൂർ എംപി രമ്യ ഹരിദാസിന് കാർ വാങ്ങാനെന്ന പേരിൽ യൂത്ത് കോൺഗ്രസ് നടത്തുന്ന പണപ്പിരിവ് വിവാദമായിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെൻറ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് പണപ്പിരിവ് നടക്കുന്നത്. ഒരു നിയമസഭാ മണ്ഡലത്തിൽ നിന്നും രണ്ടു ലക്ഷം രൂപ വീതം, ഏഴു നിയമസഭാ മണ്ഡലത്തിൽ നിന്നായി 14 ലക്ഷം രൂപ പിരിച്ചെടുക്കാനാണ് തീരുമാനം. സംഭവം വിവാദമായതോടെ എംപി രമ്യ തന്നെ പ്രതികരണവുമായി എത്തി.

also read: സുരക്ഷാ മതിലും തകര്‍ത്ത് ഒറ്റയാള്‍ പോരാട്ടം നടത്തിയ ശില്‍പ ആരാണ് ?

പിരിവിൽ തെറ്റൊന്നുമില്ലെന്ന് രമ്യ ഹരിദാസ് ന്യൂസ്18നോട് പറഞ്ഞു. ഇപ്പോഴും യൂത്ത് കോൺഗ്രസ് അംഗമായ തനിക്ക് യൂത്ത് കോൺഗ്രസ് അത്തരത്തിലൊരു സമ്മാനം നൽകുന്നതിൽ സന്തോഷം മാത്രമാണെന്നും രമ്യ പറഞ്ഞു. കാർ വാങ്ങുന്നതിന് യൂത്ത് കോൺഗ്രസിനുള്ളിൽ തന്നെയാണ് പിരിവ് നടത്തുന്നതെന്നും പുറത്താരിൽ നിന്നും പിരിവ് വാങ്ങുന്നില്ലെന്നും രമ്യ പറഞ്ഞു. യൂത്ത് കോൺഗ്രസിന് അതിന് കപ്പാസിറ്റി ഉണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നും അതിൽ അഭിമാനം മാത്രമാണുള്ളതെന്നും രമ്യ വ്യക്തമാക്കി.

ഒന്നുമില്ലാതെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയ തനിക്ക് കെട്ടിവയ്ക്കാനുള്ള കാശ് നൽകിയതും യൂത്ത് കോൺഗ്രസാണെന്നും മത്സരിപ്പിച്ച് വിജയിപ്പിച്ച് അവർ തന്നെ എംപിയാക്കിയിരിക്കുകയാണെന്നും രമ്യ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട്പോർ തന്നെ സഹായിച്ചിട്ടുണ്ടെന്നും രമ്യ. അതേസമയം തെരഞ്ഞെടുപ്പ് ചെലവ് മറികടക്കാനാണ് ഇപ്പോൾ ഇങ്ങനെയൊരു പിരിവ് നടത്തുന്നതെന്ന് ആരോപണം രമ്യ തള്ളി. അതെല്ലാം സുതാര്യമാണെന്നാണ് രമ്യയുടെ മറുപടി.

കാർ വാങ്ങുന്ന കാര്യം ഫേസ്ബുക്കിലൂടെ അറിഞ്ഞിരുന്നുവെന്നും രമ്യ പറയുന്നുണ്ട്. ഇതിൽ കോൺഗ്രസിനുള്ളിൽ ഭിന്നതയുണ്ടെന്ന ആക്ഷേപം രമ്യ നിരസിച്ചു.

ജൂലൈ 25 നകം പിരിവ് പൂർത്തിയാക്കാനാണ് കമ്മറ്റികൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം. ആഗസ്ത് 9ന് വടക്കഞ്ചേരിയിൽ നടക്കുന്ന ചടങ്ങിൽ വാഹനം കൈമാറുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

First published: July 20, 2019, 7:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading