സുരക്ഷാ മതിലും തകര്‍ത്ത് ഒറ്റയാള്‍ പോരാട്ടം നടത്തിയ ശില്‍പ ആരാണ് ?
Last Updated:
27 -ാം വയസാണ് കെ.എസ്.യുവില്‍ പ്രവർത്തിക്കാവുന്ന പ്രായപരിധി. നിലവിൽ 25 വയസു കഴിഞ്ഞ ശിൽപയ്ക്ക് കെ.എസ്.യു ഭരണഘടന അനുസരിച്ച് തൊട്ടടുത്ത തെരഞ്ഞെടുപ്പ് വരെ ഭാരവാഹിയായി തുടരാം.
തിരുവനന്തപുരം: മന്ത്രിസഭായോഗം നടക്കുന്നതിനിടെ സെക്രട്ടേറിയറ്റിലെ അതീവസുരക്ഷാ മേഖലയിലെത്തി മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച അരിമ്പൂരില്‍ നിന്നുള്ള ശില്‍പ കെ.എസ്.യുക്കാരിയേ അല്ലെന്ന വാദം സൈബർ മീഡിയയിൽ ശക്തമാണ് . പക്ഷെ പൊലീസൊരുക്കിയ സുരക്ഷാ മതിലും തകര്‍ത്ത് ഒറ്റയാള്‍ പോരാട്ടം നടത്തിയ ശില്‍പ കെ.എസ്.യു മണലൂര്‍ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് സംസ്ഥാന സെക്രട്ടറിയായത്. ഇപ്പോള്‍ അയ്യന്തോള്‍ കോടതിയിലെ അഭിഭാഷകയായ ഈ പെൺകുട്ടി അരിമ്പൂര്‍ ഗ്രാമ പഞ്ചായത്ത് അംഗംകൂടിയാണ്.
27 -ാം വയസാണ് കെ.എസ്.യുവില്‍ പ്രവർത്തിക്കാവുന്ന പ്രായപരിധി. നിലവിൽ 25 വയസു കഴിഞ്ഞ ശിൽപയ്ക്ക് കെ.എസ്.യു ഭരണഘടന അനുസരിച്ച് തൊട്ടടുത്ത തെരഞ്ഞെടുപ്പ് വരെ ഭാരവാഹിയായി തുടരാം. 2017-ല്‍ കെ.എസ്.യു സംഘടനാ തെരഞ്ഞെടുപ്പ് നടക്കുമ്പേള്‍ തൃശൂര്‍ ലോ കോളജ് വിദ്യാര്‍ഥിയായിരുന്നു. 2018-ലാണ് അഭിഭാഷകയായി എന്റോൾ ചെയ്തത്.
തൃപ്രയാര്‍ എസ്.എന്‍ കോളജിലും തൃശൂര്‍ ഗവ. ലോ കോളജിലുമായിരുന്നു പഠനം. തൃശൂരിലെ സര്‍ക്കാര്‍ ലോ കോളജില്‍ പഠിക്കുന്ന കാലത്തും കെ.എസ്.യുവിലെ താരം ശില്‍പയായിരുന്നെന്നാണ് സഹപാഠികള്‍ പറയുന്നത്. സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും മുന്‍നിരയില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം അണിനിരന്നും നേതൃപാടവം കാട്ടിയുമാണ് ശില്‍പ ബ്ലോക്ക് അധ്യക്ഷ സ്ഥാനത്തെത്തിയതും പിന്നീട് കെ.എസ്.യു സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതും.
advertisement
തൃശൂര്‍ ലോ കോളജിലെ പഠനകാലത്ത് എതിര്‍ രാഷ്ട്രീയപാര്‍ട്ടിയില്‍പ്പെട്ടവര്‍ ശില്‍പയുടെ സ്‌കൂട്ടര്‍ കത്തിച്ച സംഭവം വരെയുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതൊക്കെ രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള ശക്തി പകര്‍ന്നെന്നാണ് ശില്‍പ പറയുന്നു. കെ.എസ്.യുവിന്റെ ആദ്യ വനിതാ നിയോജക മണ്ഡലം പ്രസിഡന്റായതും ഈ അരിമ്പൂരുകാരിയാണ്. ഇതിനു പിന്നാലെ രാഹുല്‍ ബ്രിഗേഡിലെത്തുകയും സംസ്ഥാന സെക്രട്ടറിയാകുകയും ചെയ്തു.
21-ാം വയസിലാണ് അരിമ്പൂര്‍ ചങ്കരകണ്ടത്ത് ഐനാത്തെ പരമേശ്വരന്‍-ഓമന ദമ്പതികളുടെ മകളായ ശില്‍പ ഇടതു കോട്ടയായ അരിമ്പൂരിലെ പഞ്ചായത്തംഗമായത്. എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് സ്‌കൂളിലാണ് പ്ലസ് ടു വരെ പഠിച്ചത്.
advertisement
യൂണിവേഴ്സിറ്റി കോളജില്‍ ഉത്തരക്കടലാസ് ചോര്‍ന്നതിലും സംഘര്‍ഷത്തിലും നടപടി ആവശ്യപ്പെട്ട് കെ.എസ്.യു സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന പ്രതിഷേധത്തിനിടയിലാണ് ശില്‍പ ഉള്‍പ്പെടെയുള്ളവർ സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടന്നത്.
ഒപ്പമുണ്ടായിരുന്ന രണ്ടു വനിതാ പ്രവര്‍ത്തകരെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി. എന്നാല്‍ നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് താഴെ വരെ പ്രതിഷേധവുമായി ശില്‍പയെത്തി. ജീവനക്കാര്‍ ഗ്രില്ലുകള്‍ പൂട്ടിയതോടെ ശില്‍പ്പ പുറത്തുനിന്നു മുദ്രാവാക്യം മുഴക്കി. ഒടുവില്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍നിന്നും വനിതാ പോലീസുകാരെത്തിയാണ് ശില്‍പയെ അറസ്റ്റു ചെയ്തു നീക്കിയത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jul 19, 2019 3:00 PM IST









