Kannur| ഹരിദാസ് വധക്കേസിലെ പ്രതിയെ വീട്ടിൽ ഒളിപ്പിച്ച കേസ്; അധ്യാപികയ്ക്ക് ജാമ്യം
- Published by:Naseeba TC
- news18-malayalam
Last Updated:
രണ്ട് പേരുടെ ആൾ ജാമ്യത്തിലും 50,000 ബോണ്ടിലുമാണ് ജാമ്യം അനുവദിച്ചത്.
കണ്ണൂർ: ഹരിദാസ് വധക്കേസിലെ പ്രതി ആർസ്എസ്എസ് (RSS)പ്രവർത്തകനായ നിജില് ദാസിനെ ഒളിവിൽ താമസിപ്പിച്ച കേസിൽ അധ്യാപിക രേഷ്മയ്ക്ക് ജാമ്യം. കണ്ണൂര് പിണറായി (pinarayi)പാണ്ട്യാലമുക്കിലെ പ്രശാന്തിന്റെ വീട്ടിലാണ് സിപിഎം (CPM)പ്രവര്ത്തകന് പുന്നോല് ഹരിദാസ് വധക്കേസിലെ പ്രതിയായ നിജില് ദാസ് ഒളിവില് താമസിച്ചത്. സംഭവത്തില് പ്രശാന്തിന്റെ ഭാര്യ രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് പേരുടെ ആൾ ജാമ്യത്തിലും 50,000 ബോണ്ടിലുമാണ് ജാമ്യം അനുവദിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില് നിന്നും 200 മീറ്റര് അകലെയാണ് നിജിൽ ഒളിവിൽ താമസിച്ചത്. പിണറായി എസ്ഐയും പ്രതി ഒളിവില് കഴിഞ്ഞ വീടിനു സമീപത്ത് ആണ് താമസിക്കുന്നത്. പുലര്ച്ചെ 3.30 നാണ് നിജിൽ ദാസിനെ പൊലീസ് പിടികൂടുന്നത്. നിജിൽ ദാസിനെ തലശ്ശേരി ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തു.
advertisement
Also Read-CPM ന്റെ ശക്തമായ നിരീക്ഷണമുള്ള സ്ഥലത്ത് ഒളിയിടം കണ്ടെത്തിയ RSS കാരൻ; ധൈര്യം പകർന്നതാര്?: വിടി ബൽറാം
ന്യൂ മാഹി എസ്.ഐമാരായ വിപിന്, അനില്കുമാര് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം വീടുവളഞ്ഞാണ് പ്രതിയെ പിടികൂടിയത്. ഹരിദാസന് വധക്കേസിലെ പതിനാലാമത്തെ പ്രതിയാണ് നിജിൽ ദാസ്.
അതേസമയം, നിജിൽ ദാസ് ഒളിവിൽ താമസിച്ച വീട് സിപിഎം അനുഭാവിയുടേതാണെന്ന വാർത്ത കണ്ണൂര് ജില്ലാ സെക്രട്ടറി എംവി ജയരാജന് നിഷേധിച്ചു. . പ്രതി ഒളിച്ചത് സിപിഎം പ്രവര്ത്തകന്റെ വീട്ടിലല്ലെന്നും വീട്ടുടമ പ്രശാന്ത് ആര്എസ്എസ് അനുകൂല നിലപാട് സ്വീകരിച്ചയാളാണെന്നും ജയരാജന് പറഞ്ഞു. പ്രതിക്ക് വീട് വാടകയ്ക്ക് നല്കിയത് പ്രശാന്തിന്റെ ഭാര്യ രേഷ്മയാണെന്നും ഇവരും പ്രതി നിഖിലുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും ജയരാജന് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 23, 2022 6:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kannur| ഹരിദാസ് വധക്കേസിലെ പ്രതിയെ വീട്ടിൽ ഒളിപ്പിച്ച കേസ്; അധ്യാപികയ്ക്ക് ജാമ്യം