advertisement

മുഹമ്മദ് ഹനീഷ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി; ബിജു പ്രഭാകർ കെഎസ്ഇബി ചെയർമാൻ; IASതലപ്പത്ത് അഴിച്ചുപണി

Last Updated:

കെഎസ്ഇബി ചെയര്‍മാനായിരുന്ന രാജന്‍ ഖൊബ്രഗഡെ ആരോഗ്യ വകുപ്പ് സെക്രട്ടറിയായി തിരിച്ചെത്തി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എ പി എം മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പിലേക്ക് മാറ്റി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നാല് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കാണ് പുതിയ ചുമതല നല്‍കിയിട്ടുള്ളത്.
കെഎസ്ആർടിസി മുൻ സിഎംഡി ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാനാകും. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ (റെയിൽവേ, മെട്രോ വ്യോമയാനം) ചുമതലയും ബിജു പ്രഭാകർ വഹിക്കും. ഗുരുവായൂർ ദേവസ്വം കമ്മീഷണർ, കൂടൽമാണിക്യം ദേവസ്വം കമ്മീഷണര്‍ എന്നീ ചുമതലകളും അദ്ദേഹം വഹിക്കും.
കെഎസ്ഇബി ചെയര്‍മാനായിരുന്ന രാജന്‍ ഖൊബ്രഗഡെ ആരോഗ്യ വകുപ്പ് സെക്രട്ടറിയായി തിരിച്ചെത്തി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എ പി എം മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പിലേക്ക് മാറ്റി.
കെ വാസുകിയ്ക്ക് നോര്‍ക്ക സെക്രട്ടറി സ്ഥാനം കൂടി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ ലേബര്‍ ആന്‍ഡ് സ്‌കില്‍ ഡെവലപ്‌മെന്റ് സെക്രട്ടറിയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഹമ്മദ് ഹനീഷ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി; ബിജു പ്രഭാകർ കെഎസ്ഇബി ചെയർമാൻ; IASതലപ്പത്ത് അഴിച്ചുപണി
Next Article
advertisement
'ഒന്നും മാറിയിട്ടില്ല, ഇന്റേണൽ കമ്മിറ്റി പോലും ശക്തരുടെ കൈയിലെ ഉപകരണമായി'; വിമൻ ഇൻ സിനിമാ കളക്‌ടീവ്
'ഒന്നും മാറിയിട്ടില്ല, ഇന്റേണൽ കമ്മിറ്റി പോലും ശക്തരുടെ കൈയിലെ ഉപകരണമായി'; വിമൻ ഇൻ സിനിമാ കളക്‌ടീവ്
  • സിനിമാ വ്യവസായത്തിൽ ഇന്റേണൽ കമ്മിറ്റികൾ ശക്തരുടെ കൈയിലെ ഉപകരണമായി മാറിയതായി WCC പറയുന്നു

  • രഞ്ജിത്തിനെതിരെ യുവനടിയുടെ ലൈംഗികപീഡന പരാതിയിൽ WCC വേദനിപ്പിക്കുന്ന തിരിച്ചറിവ് പങ്കുവച്ചു

  • നടിയുടെ ധൈര്യത്തെ WCC സല്യൂട്ട് ചെയ്തു; സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ ഇടങ്ങൾക്കായുള്ള പോരാട്ടം തുടരും

View All
advertisement