advertisement

'യുഡി എഫ് ജയിച്ചാൽ മെസ്സിയെയും റൊണാൾഡോയെയും കേരളത്തിലെത്തിക്കും'; രേവന്ത് റെഡ്ഡിയുടെ ഗ്യാരണ്ടി

Last Updated:

പ്രസംഗത്തിനിടെ "ബൈ ബൈ പിണറായി" എന്ന മുദ്രാവാക്യം വിളിക്കാൻ രേവന്ത് റെഡ്ഡി ജനക്കൂട്ടത്തോട് ആവശ്യപ്പെട്ടു

News18
News18
തിരുവനന്തപുരം: യുഡി എഫ് ജയിച്ചാൽ മെസ്സിയെയും റൊണാൾഡോയെയും കേരളത്തിലെത്തിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി വോട്ട് തേടി സംസാരിക്കുന്നതനിടെയായിരുന്നു പ്രഖ്യാപനം.
ഒരു വർഷത്തിനുള്ളിൽ ലോക ഫുട്ബോൾ ഇതിഹാസങ്ങളായ ലയണൽ മെസ്സിയെയോ ക്രിസ്റ്റ്യാനോ റൊണാൾഡോയെയോ കേരളത്തിൽ എത്തിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. കേരളത്തിലെ യുവാക്കൾക്ക് ഇവർക്കൊപ്പം ഫുട്ബോൾ കളിക്കാൻ അവസരമൊരുക്കുമെന്നും ഇത് തന്റെ 'ആറാം ഗ്യാരണ്ടി' ആണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ്ഷോയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യ പറഞ്ഞത്.
നേരത്തെ മെസ്സിയെ തെലങ്കാനയിൽ എത്തിക്കാൻ താൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ അത് നടന്നില്ലെന്നും സൂചിപ്പിച്ച അദ്ദേഹം, ഇത്തവണ കേരളത്തിനായി അത് സാധ്യമാക്കുമെന്ന് ഉറപ്പുനൽകി. യുഡിഎഫ് പ്രവർത്തകരുടെ വലിയ പങ്കാളിത്തത്തോടെ നടന്ന റോഡ് ഷോയിൽ ഉടനീളം ആവേശകരമായ സ്വീകരണമാണ് തെലങ്കാന മുഖ്യമന്ത്രിക്ക് ലഭിച്ചത്.
advertisement
പ്രസംഗത്തിനിടെ "ബൈ ബൈ പിണറായി" എന്ന മുദ്രാവാക്യം വിളിക്കാൻ രേവന്ത് റെഡ്ഡി ജനക്കൂട്ടത്തോട് ആവശ്യപ്പെട്ടു. ഈ ശബ്ദം പിണറായി വിജയൻ കേൾക്കണമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാർ ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്നുമാണ് രേവന്ത് റെഡ്ഡി ഈ മുദ്രാവാക്യത്തിലൂടെ അർത്ഥമാക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'യുഡി എഫ് ജയിച്ചാൽ മെസ്സിയെയും റൊണാൾഡോയെയും കേരളത്തിലെത്തിക്കും'; രേവന്ത് റെഡ്ഡിയുടെ ഗ്യാരണ്ടി
Next Article
advertisement
'മുഖ്യമന്ത്രിക്ക് സമനില തെറ്റി, ഒന്നുകൂടി തെറ്റിയാൽ ആ ഡാഷും കൂടി പൂരിപ്പിച്ചേനെ...' വി ഡി സതീശൻ
'മുഖ്യമന്ത്രിക്ക് സമനില തെറ്റി, ഒന്നുകൂടി തെറ്റിയാൽ ആ ഡാഷും കൂടി പൂരിപ്പിച്ചേനെ...' വി ഡി സതീശൻ
  • മുഖ്യമന്ത്രി പിണറായി വിജയന്റെ 'ഡാഷ് മോനെ' പരാമർശം വിവാദമായതിനെ വി ഡി സതീശൻ വിമർശിച്ചു

  • സമനില തെറ്റിയ മുഖ്യമന്ത്രിക്ക് വീണ്ടും തെറ്റിയാൽ കേരളത്തിന് വലിയ നാണക്കേടാകുമെന്ന് സതീശൻ

  • മാത്യു കുഴല്‍നാടന്‍ ശബ്ദരേഖ ഗുരുതരമാണെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉടൻ രാജിവെക്കണമെന്നും അഭിപ്രായം

View All
advertisement