'പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല'; വിശദീകരണവുമായി നടി രേവതി രംഗത്ത്
Last Updated:
കൊച്ചി: അമ്മ'യ്ക്കെതിരെ നടത്തിയ വാർത്താ സമ്മേളനത്തിനിടെ ഉണ്ടായ വിവാദ പരാമർശത്തിൽ വിശദീകരണവുമായി നടി രേവതി രംഗത്ത്. സിനിമാ മേഖലയിലെ അരക്ഷിതാവസ്ഥ സൂചിപ്പിക്കുന്നതിനാണ് 17 വയസുള്ള പെൺകുട്ടിയെ ഭയചകിതയാക്കിയ സംഭവം താൻ വിവരിച്ചത്. അതേസമയം പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല. രാത്രി പെൺകുട്ടിയുടെ മുറിയുടെ വാതിലിൽ ആരോ തട്ടിവിളിച്ചതാണ്. ഇത് കേട്ട് ഭയന്നാണ് അവൾ തന്‍റെ അരികിലെത്തിയതെന്നും രേവതി വ്യക്തമാക്കി.
26 വർഷം മുൻപ് നടന്ന സംഭവം ഇപ്പോൾ പ്രസക്തമാണ് എന്ന് തോന്നിയതിനാലാണ് വാർത്താ സമ്മേളനത്തിൽ ഇതേക്കുറിച്ച് സൂചിപ്പിച്ചത്. എന്നാൽ ഇത് ഒന്നര വർഷം മുൻപ് നടന്ന സംഭവമാണെന്ന് വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ഇത് തെറ്റാണെന്നും അവർ പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് ഇതേക്കുറിച്ച് തുറന്ന് പറയാൻ ധൈര്യമില്ലാതിരുന്നതിനാലാണ് പറയാഞ്ഞതെന്നും രേവതി വ്യക്തമാക്കി.
സിനിമാ മേഖലയില്‍ പീഡനമുണ്ടാകുന്നുണ്ടെന്നും ഒരു ഷൂട്ടിംഗിനിടെ പതിനേഴുകാരി തന്റെ മുറിയുടെ വാതിലില്‍ മുട്ടിവിളിച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചെന്നും രേവതി ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. രേവതിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി വന്നിരുന്നു. അഭിഭാഷകനായ ജിയാസ് ജമാലാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 14, 2018 10:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല'; വിശദീകരണവുമായി നടി രേവതി രംഗത്ത്


