'മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി'; മൻമോഹൻ സിംഗിനെ ഐ.സി.യുവിൽ നിന്നും മാറ്റി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഞായറാഴ്ച വൈകുന്നേരമാണ് മുൻ പ്രധാനമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ന്യൂഡൽഹി: കഴിഞ്ഞ ദിവസം എയിംസിൽ പ്രവേശിപ്പിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതിനാൽ 87 കാരനായ മൻമോഹൻ സിംഗിനെ ഐ.സി.യു.വിൽ നിന്നും മാറ്റി. ഞായറാഴ്ച വൈകുന്നേരമാണ് മുൻ പ്രധാനമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
TRENDING:ഹലോ ഉസ്മാനാണോ.... ട്രോളുകളിൽ നിറഞ്ഞു നിന്ന ഉസ്മാൻ നാട്ടിലെത്തി [NEWS]പ്രവാസികളുടെ മടക്കം; ഇന്ന് ദുബായ്, ബഹ്റൈൻ വിമാനങ്ങൾ കേരളത്തിലെത്തും [NEWS]ഒ.എൽ.എക്സ് തട്ടിപ്പ്; ഉത്തരേന്ത്യൻ സംഘം കേരളത്തിലും; തൃശൂർ സ്വദേശിക്ക് നഷ്ടമായത് 15,000 രൂപ [NEWS]
പുതിയ മരുന്നുകളോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹത്തെ നിരീക്ഷിച്ചു വരികയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
advertisement
"പനി ബാധിച്ചതിനുള്ള കാരണം പരിശോധിച്ചു വരികയാണ്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്'' - കാർഡിയാക് വിഭാഗത്തിലെ ഡോക്ടർ പറഞ്ഞു.
നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമാണ് മുൻ പ്രധാനമന്ത്രി കൂടിയായ മൻമോഹൻ സിംഗ്. 2004- 2014 കാലഘട്ടത്തിലാണ് അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായത്. 2009 അദ്ദേഹം എയിംസിൽ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 11, 2020 11:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി'; മൻമോഹൻ സിംഗിനെ ഐ.സി.യുവിൽ നിന്നും മാറ്റി