KL -01 BJ 4836 നമ്പർ ഓട്ടോയിൽ യാത്ര ചെയ്തിട്ടുണ്ടോ? തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് സങ്കീർണം

Last Updated:

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച നാലുപേർക്ക് എവിടെ നിന്ന് രോഗമുണ്ടായെന്ന് കണ്ടെത്താനായിട്ടില്ല. ഇതോടെ നഗരം അതീവജാഗ്രതയിലാണ്. നാളെ എംഎൽഎമാരുടെയും കൗൺസിലർമാരുടെയും യോഗം ചേർന്ന് സാഹചര്യം വിലയിരുത്തും.

തിരുവനന്തപുരം: കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. അതീവ സങ്കീർണമായ റൂട്ട് മാപ്പ് ആയതിനാൽ കടുത്ത ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. നഗരത്തിൽ പൊലീസ് പരിശോധന കർശനമാക്കി.
രോഗം സ്ഥിരീകരിച്ച മണക്കാട് സ്വദേശിയുടേത് വിപുലമായ സമ്പർക്ക പട്ടികയാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ആർട്ടിസ്റ്റും ഓട്ടോ ഡ്രൈവറുമായ മണക്കാട് സ്വദേശി സീരിയൽ ചിത്രീകരണം നടന്ന കരമനയിലെ വീട്ടിൽ മാത്രം 15 പേരുമായി ഇടപഴകി.
ജൂൺ മൂന്ന് മുതൽ ജൂൺ 10 വരെയുളള ദിവസങ്ങളിൽ നഗരത്തിലെ മിക്ക പ്രദേശങ്ങളിലൂടെയും KL -01 BJ 4836 എന്ന നമ്പരുളള ഓട്ടോസവാരി നടത്തി. ജൂൺ അഞ്ച് മുതൽ 10 വരെയുളള ദിവസങ്ങളിൽ ആനയറ, വട്ടിയൂർകാവ്, തിരുമല, പൂജപ്പുര, കുളത്തറ, കരമന, പാൽകുളങ്ങര, സ്റ്റാച്യു, വഞ്ചിയൂർ, തമ്പാനൂർ, പേരൂർക്കട, അമ്പലമുക്ക് എന്നിവിടങ്ങളിലൂടെ ഓട്ടോ ഓടിച്ചു.
advertisement
You may also like:ഗാൽവനിൽ നാല്‍പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രമന്ത്രി വി കെ സിംഗ് [NEWS]'ആ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു'; മുല്ലപ്പള്ളി രാമചന്ദ്രനെ വിമർശിച്ച് മുസ്ലിം ലീഗ് [NEWS] എട്ടു സീറ്റ് കൂടി; രാജ്യസഭയിൽ ബി.ജെ.പിക്ക് കോൺഗ്രസിന്‍റെ ഇരട്ടിയിലധികം സീറ്റ് [NEWS]
തൃക്കണാപുരത്ത് നിന്ന് പൂജപ്പുരയിലെ ലൊക്കേഷനിൽ എത്തിയ ഇദ്ദേഹം ജൂൺ 12 ചാക്കയിലും കൈതമുക്കിലും യാത്രക്കാരുമായെത്തി. പനിയെ തുടർന്ന് ആറ്റുകാൽ കാലടിയിൽ ഒരു കടയിലെത്തി കരിക്ക് കുടിച്ച ശേഷം ഐരാണിമുട്ടം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തി. മെഡിക്കൽ സ്റ്റോർ, ബാങ്ക്, മാർജിൻ ഫ്രീ മാർക്കറ്റ്, ഉത്രം ലാബ്, എന്നിവിടങ്ങളിലും ഇദ്ദേഹം എത്തിയിരുന്നു.
advertisement
ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് ഇദ്ദേഹം ജനറൽ ആശുപത്രിയിൽ എത്തിയത്. വീട്ടിലേക്ക് മടങ്ങിയ ഇദ്ദേഹത്തെ പരിശോധനാഫലം പോസിറ്റീവായതിനെ തുടർന്നാണ് വീണ്ടും ജനറൽ ആശുപത്രിയിലെക്ക് മാറ്റിയത്. ഭാര്യയ്ക്കും രണ്ട് മക്കൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച നാലുപേർക്ക് എവിടെ നിന്ന് രോഗമുണ്ടായെന്ന് കണ്ടെത്താനായിട്ടില്ല. ഇതോടെ നഗരം അതീവജാഗ്രതയിലാണ്. നാളെ എംഎൽഎമാരുടെയും കൗൺസിലർമാരുടെയും യോഗം ചേർന്ന് സാഹചര്യം വിലയിരുത്തും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KL -01 BJ 4836 നമ്പർ ഓട്ടോയിൽ യാത്ര ചെയ്തിട്ടുണ്ടോ? തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് സങ്കീർണം
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement