മുഖ്യമന്ത്രിയുടെ ചിത്രമടങ്ങിയ കൂറ്റൻ ഫ്ളക്സ് വച്ചതിന് 5,600 രൂപ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പിഴയടച്ചു
- Published by:Nandu Krishnan
- news18-malayalam
Last Updated:
അനധികൃതമായി ഫ്ലക്സ് സ്ഥാപിച്ചതിന് സംഘടനയുടെ പ്രസിഡൻറിനെയും ഒരു പ്രവർത്തകനെയും പൊലീസ് പ്രതി ചേർത്തിരുന്നു
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ ചിത്രമടങ്ങിയ കൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചതിന് 5600 രൂപ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ പിഴയടച്ചു. നഗരസഭയ്ക്കാണ് പിഴ നൽകിയത്.
അനധികൃതമായി ഫ്ലക്സ് സ്ഥാപിച്ചതിന് സംഘടനയുടെ പ്രസിഡൻറ് പി ഹണിയെയും പ്രവർത്തകനായ അജയകുമാറിനെയും പോലീസ് പ്രതിചേർത്തിരുന്നു. വിവാദ ഫ്ലക്സ് നഗരസഭ നീക്കം ചെയ്തു.
ഫ്ലക്സ് സ്ഥാപിച്ചത് അന്വേഷിക്കാൻ നേരത്തെ പ്രത്യേകം സംഘത്തെ നിയോഗിച്ചിരുന്നു. ഇതിനിടെയാണ് പിഴ ഈടാക്കിയത്. നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥർതന്നെ ഫ്ളക്സ് വച്ചതിൽ നടപടി വേണമെന്ന ഹൈക്കോടതി ആവശ്യപ്പെട്ടത് പിന്നാലെയായിരുന്നു നടപടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 26, 2025 4:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയുടെ ചിത്രമടങ്ങിയ കൂറ്റൻ ഫ്ളക്സ് വച്ചതിന് 5,600 രൂപ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പിഴയടച്ചു


