• HOME
  • »
  • NEWS
  • »
  • kerala
  • »
  • വള്ളികുന്നം കൊലപാതകം; കഞ്ചാവ് - ക്വട്ടേഷന്‍ സംഘങ്ങളുടെ കുടിപ്പകയുടെ ഭാഗമെന്ന് ആര്‍എസ്എസ്

വള്ളികുന്നം കൊലപാതകം; കഞ്ചാവ് - ക്വട്ടേഷന്‍ സംഘങ്ങളുടെ കുടിപ്പകയുടെ ഭാഗമെന്ന് ആര്‍എസ്എസ്

സംഭവത്തില്‍ സിപിഎം രാഷ്ട്രീയം കലര്‍ത്തി പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണ് ശ്രമമെന്നും ആര്‍ എസ് എസ് കുറ്റപ്പെടുത്തി

Abhimanyu-RSS

Abhimanyu-RSS

  • Share this:
    ആലപ്പുഴ: വള്ളികുന്നത്ത് 16 വയസസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവം കഞ്ചാവ് - ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ ഉള്ള കുടിപ്പകയുടെ ഭാഗമാണെന്ന് ആര്‍ എസ് എസ് ചെങ്ങന്നൂര്‍ ജില്ലാ കാര്യകാരി യോഗത്തിന്റെ പ്രസ്തവാന. കൊലപാതകം രാഷ്ട്രീയമാണെന്ന ആരോപണവുമായി സി പി എം രംഗത്തെത്തി. ഈ സംഭവത്തിന് പിന്നില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്നും രാഷ്ട്രീയ കാരണങ്ങളാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നും ആരോപിച്ചു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ആര്‍എസ്എസ് രംഗത്തെത്തിയിരിക്കുന്നത്.

    പ്രസ്താവനയില്‍ സിപിഎമ്മിനെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. സംഭവത്തില്‍ സിപിഎം രാഷ്ട്രീയം കലര്‍ത്തി പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണ്  ശ്രമമെന്നും ആര്‍ എസ് എസ് കുറ്റപ്പെടുത്തി. സംഭവത്തില്‍ ഇരയും വേട്ടക്കാരനും സിപിഎം ആണെന്നും പ്രസ്താവനയില്‍ പറയുന്നു.

    Also Read- 'അഭിമന്യു രാഷ്ട്രീയക്കാരനല്ല'; വള്ളിക്കുന്നത്ത് കൊല്ലപ്പെട്ട 16 വയസ്സുകാരന്റെ പിതാവ്

    പടയണിവട്ടം പുത്തന്‍ ചന്ത, കുറ്റിയില്‍ തെക്കതില്‍ അമ്പിളി കുമാറിന്റെ മകന്‍ അഭിമന്യു(16) ആണ് വിഷുദിനത്തില്‍ ദാരുണമായി കൊല ചെയ്യപ്പെട്ടത്. പടയണിവട്ടം ക്ഷേത്രോല്‍സവത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിന് ഇടയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഭവം. വള്ളികുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിമന്യു.

    സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന സജയ് ദത്ത് എന്നയാളുടെ അച്ഛനെയും സഹോദരനെയുമാണ് ചോദ്യം ചെയ്യാനായി വള്ളിക്കുന്നം പോലിസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

    ആര്‍ എസ് എസ് ചെങ്ങന്നൂര്‍ ജില്ലാ കാര്യകാരി യോഗത്തിന്റെ പ്രസ്താവന

    വിഷുദിനത്തില്‍ വള്ളികുന്നത്ത് യുവാവ് കൊല്ലപ്പെട്ട സംഭവം കഞ്ചാവ് - ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ ഉള്ള കുടിപ്പകയുടെ ഭാഗമാണ്. സമൂഹത്തിന് ആകെ ഭീഷണി ആയി മാറുന്ന ഗുണ്ടാ -കഞ്ചാവ് മാഫിയ സംഘങ്ങള്‍ക്കെതിരെ നാട് ഒന്നാകെ നിന്ന് അപലപിക്കേണ്ടസമയത്ത്,
    കൊലപാതകത്തില്‍ രാഷ്ട്രിയം കലര്‍ത്തുന്ന സിപിഎമ്മിന്റ ശ്രമം, സിപിഎം ന് ചുളുവില്‍ രക്തസാക്ഷിയെ സ്യഷ്ടിക്കാനുള്ള ഗൂഢ ഉദ്ദേശത്തിന്റെ ഭാഗമാണ്. വിഷയത്തില്‍ രാഷ്ട്രിയം കലര്‍ത്തി പ്രദേശത്ത് രാഷ്ട്രിയ സംഘര്‍ഷം ഉണ്ടാക്കി യഥാര്‍ഥ്യ പ്രതികളെ രക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.സംഭവത്തില്‍ ഇരയും വേട്ടക്കാരനും സിപിഎം തന്നെ ആണ്.

    കഴിഞ്ഞ ദിവസം വള്ളികുന്നം പടയണിവട്ടം ക്ഷേത്രത്തില്‍ ഇരു സംഘം യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. അതിന്റെ തുടര്‍ച്ചയായി മരണപ്പെട്ട അഭിമന്യുവിന്റെ ജേഷ്ഠനെ തിരക്കി എത്തിയ കൊലപാതക സംഘവുമായി നടന്ന തര്‍ക്കത്തില്‍ മരിച്ച അഭിമന്യുവിന് ഒപ്പം പരിക്ക് പറ്റിയ യുവാക്കളുടെ രാഷ്ട്രീയവുംഅന്വേഷിക്കണം.

    എന്നിട്ടും ഇതിന് പിന്നില്‍ ബിജെപി ആണ് എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്താന്‍ സിപിഎം നേതാക്കള്‍ തന്നെ മുന്നിട്ടിറങ്ങയിരിക്കുന്നത് വള്ളികുന്നത്തെ സിപിഎം നേത്യത്വത്തിന്റെ ഗൂഢ ഉദ്ദേശത്തിന്റെ ഭാഗമാണ്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ നാട് ഒറ്റകെട്ടായി നിന്ന് പ്രതികരിക്കണമെന്നും ഈ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നും ആര്‍. എസ്. എസ് ജില്ലാ കാര്യകരി ആവശ്യപ്പെടുന്നു. കൊലപാതകത്തെ സംഘം അപലപിക്കുന്നു.
    Published by:Jayesh Krishnan
    First published: