റബർമരങ്ങൾ വെട്ടിക്കളയണം;പി.സി ജോർജ്

Last Updated:
തിരുവനന്തപുരം: ആദായകരമായ കൃഷികളിലേക്ക് മാറേണ്ടത് കർഷകരുടെ നിലനിൽപ്പിന്‌ അനിവാര്യമാണെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ്. ഇതിനായി റബർമരങ്ങൾ വെട്ടിക്കളഞ്ഞ് മറ്റ് ലാഭമുള്ള കൃഷികൾ തേടണം. കർഷകർ ഈ നിലയിൽ കഴിയണമെന്നത് വൻകിട റബർലോബിയുടെ മാത്രം ആവശ്യമാണെന്നും ജോര്‍ജ് പറഞ്ഞു.
വില ഉയരുമെന്ന പ്രതീക്ഷയിൽ പുരയിടവും കുടുംബവും തകർത്ത് ജീവിക്കാൻ താത്പര്യമുള്ളവർക്ക്‌ മാത്രമേ റബർകൃഷിയുമായി മുന്നോട്ടുപോകാനാവൂ. വർഷങ്ങൾക്ക് മുൻപ് കിലോയ്ക്ക് 245 രൂപ കിട്ടിയിരുന്ന റബറിന് ഇന്ന് പൊതുവിപണി വില 120-ലും താഴെയാണ്‌. കഴിഞ്ഞ യു.ഡി.എഫ്‌. സർക്കാരിന്റെ കാലത്ത് 200 രൂപ തറവില നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എ.കെ.ആന്റണിയുടെ മധ്യസ്ഥതയിൽ നിശ്ചയിച്ച 150 രൂപയാണ് ഇപ്പോഴുമുള്ളത്. അതു കാരണം വിപണിയിൽ വിലയെത്ര താഴ്ന്നാലും ഉത്പാദനാനുകൂല്യമായി ബാക്കി തുക സർക്കാർ നൽകും.
advertisement
ഉത്പാദനാനുകൂല്യം ലഭ്യമാക്കിയിട്ടും ചെറുകിട കർഷകരടക്കമുള്ളവർ വരുമാന നഷ്ടം കാരണം ടാപ്പിങ്‌ നടത്തുന്നില്ല. ടാപ്പിങ്‌ തൊഴിലാളികളും ഭൂരിപക്ഷം ചെറുകിട കർഷകരും മറ്റ് തൊഴിലുകൾ ചെയ്യുന്നു. റബർബോർഡ് പ്രവർത്തിക്കുന്നത്‌ ജീവനക്കാർക്ക് ശമ്പളം നൽകാൻ മാത്രമാണ്. ഒരേക്കറിൽനിന്ന്‌ പ്രതിവർഷം ഒരു ലക്ഷം രൂപ കിട്ടിയിരുന്നിടത്ത് ഇപ്പോൾ കിട്ടുന്നത് ഇരുപതിനായിരം രൂപയിലും താഴെയാണ്. ആദായകരമായ മറ്റ്‌ കൃഷികളിലേക്ക്‌ മാറണമെന്നത്‌ അനുഭവസ്ഥന്റെ അഭ്യർഥനയാണെന്നും പി.സി.ജോർജ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റബർമരങ്ങൾ വെട്ടിക്കളയണം;പി.സി ജോർജ്
Next Article
advertisement
അധ്യാപകരായി നാട്ടിൽ സെറ്റാകണോ? SET പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
അധ്യാപകരായി നാട്ടിൽ സെറ്റാകണോ? SET പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • SET പരീക്ഷയ്ക്ക് അപേക്ഷകൾ നവംബർ 28 വരെ എൽ ബി എസ് സെന്റർ വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം.

  • 50% മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ്, ബി.എഡ്. യോഗ്യത, SC/ST/PWD വിഭാഗങ്ങൾക്ക് 5% മാർക്കിളവ്.

  • SET JULY 2025 പരീക്ഷയ്ക്ക് അപേക്ഷാ ഫീസ്: ജനറൽ/ഒ.ബി.സി. 1300 രൂപ, SC/ST/PWD 750 രൂപ.

View All
advertisement