advertisement

ഇറാൻ-ഇസ്രായേൽ യുദ്ധം: ഡ്രോൺ ആക്രമണത്തെത്തുടർന്ന് തീപിടിത്തം; സൗദിയിലെ അരാംകോ റാസ് തനൂറ റിഫൈനറി അടച്ചു

Last Updated:

ഡ്രോൺ ആക്രമണത്തെത്തുടർന്നുണ്ടായ തീപിടിത്തത്തെത്തുടർന്ന് സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലകളിലൊന്നായ റാസ് തനൂറയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

Rapid Read
സൗദി അറേബ്യയിലെ പ്രധാന എണ്ണശുദ്ധീകരണ ശാലകളിലൊന്നാണ് റാസ് തനൂറ
സൗദി അറേബ്യയിലെ പ്രധാന എണ്ണശുദ്ധീകരണ ശാലകളിലൊന്നാണ് റാസ് തനൂറ
തിങ്കളാഴ്ചയുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് സൗദി അറേബ്യയിലെ പ്രധാന എണ്ണശുദ്ധീകരണ ശാലകളിലൊന്നായ റാസ് തനൂറയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായി സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പ്രധാന അടിസ്ഥാന സൗകര്യങ്ങളിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ഡ്രോണുകൾ തടഞ്ഞതായി അധികൃതർ അറിയിച്ചു.
സൗദി പ്രസ് ഏജൻസി വഴിയാണ് സൈനിക വക്താവ് ഈ വിവരം പുറത്തുവിട്ടത്. സംഭവസ്ഥലത്ത് നിന്ന് കറുത്ത പുക ഉയരുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഡ്രോണുകൾ വെടിവെച്ചിട്ടാലും അവയുടെ അവശിഷ്ടങ്ങൾ വീണ് തീപിടിത്തമോ പരിക്കുകളോ സംഭവിക്കാൻ സാധ്യതയുണ്ട്. ദമാമിന് സമീപം സ്ഥിതി ചെയ്യുന്ന റാസ് തനൂറയ്ക്ക് പ്രതിദിനം അഞ്ച് ലക്ഷം ബാരലിലധികം അസംസ്‌കൃത എണ്ണ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിലാണ് റാസ് തനൂറയ്ക്ക് നേരെ ആക്രമണമുണ്ടായത്. തിങ്കളാഴ്ച ഇറാനും അവരുടെ സഖ്യകക്ഷികളും തൊടുത്തുവിട്ട മിസൈലുകൾ ഇസ്രായേലിലും വിവിധ അറബ് രാജ്യങ്ങളിലും പതിച്ചു. കുവൈറ്റിലെ യുഎസ് എംബസി വളപ്പിലും മിസൈൽ പതിച്ചതായാണ് റിപ്പോർട്ട്. ഇതിന് തിരിച്ചടിയായി ഇസ്രായേലും അമേരിക്കയും ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി.
advertisement
കുവൈറ്റിൽ യുഎസ് എംബസിക്ക് സമീപം പുക ഉയരുന്നതിനിടെ, നിരവധി അമേരിക്കൻ യുദ്ധവിമാനങ്ങൾ രാജ്യത്ത് തകർന്നു വീണതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പൈലറ്റുമാർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില തൃപ്തികരമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
advertisement
വിട്ടുവീഴ്ചക്കില്ലെന്ന് ഇറാൻ
"ഞങ്ങൾ അമേരിക്കയുമായി ചർച്ചയ്ക്കില്ല" എന്ന് ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാറിജാനി എക്സിലൂടെ വ്യക്തമാക്കി. മിസൈൽ കേന്ദ്രങ്ങൾ, നാവിക താവളങ്ങൾ, സൈനിക ആസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ട് യുഎസും ഇസ്രായേലും ആക്രമണം തുടരുന്നതിനിടയിലാണ് ഇറാന്റെ ഈ പ്രഖ്യാപനം. ഇറാന്റെ പരമോന്നത നേതാവ് അലി ഖമനയിയുടെ വധത്തിന് പ്രതികാരമായി ഹിസ്ബുള്ളയും യുദ്ധത്തിൽ പങ്കുചേർന്നു.
ലെബനനിൽ ഇസ്രായേൽ നടത്തിയ തിരിച്ചടിയിൽ 31 പേർ കൊല്ലപ്പെടുകയും 149 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ലെബനൻ സർക്കാർ അടിയന്തര യോഗം ചേർന്നു.
advertisement
Summary: The Ras Tanura refinery, a vital oil hub in Saudi Arabia, suspended operations on Monday following a drone strike that caused a significant fire. While the Saudi Defense Ministry reported intercepting the drones, falling debris ignited blazes at the facility. This attack coincides with a massive escalation in the Iran-Israel conflict.
view comments
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഇറാൻ-ഇസ്രായേൽ യുദ്ധം: ഡ്രോൺ ആക്രമണത്തെത്തുടർന്ന് തീപിടിത്തം; സൗദിയിലെ അരാംകോ റാസ് തനൂറ റിഫൈനറി അടച്ചു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement