ശബരിമല സമരം സുപ്രീംകോടതി വിധിക്കെതിരെന്ന് ഹൈക്കോടതി

Last Updated:
കൊച്ചി: ശബരിമലയിലെ സമരം സുപ്രീംകോടതി വിധിക്ക് എതിരെന്ന് ഹൈക്കോടതി. സമരത്തിൽ അറസ്റ്റിലായ ആളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി പരാമർശം നടത്തിയത്. തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദനൻ സമർപ്പിച്ച ജാമ്യ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ശബരിമല അക്രമ സംഭവത്തില്‍ പങ്കില്ലെന്ന് ഗോവിന്ദ് മധുസൂദനന്‍റെ വാദം കോടതി അംഗീകരിച്ചില്ല.
ജാമ്യം അനുവദിക്കുന്നത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുമെന്ന നിരീക്ഷണം കോടതി നടത്തി. ന്യായീകരിക്കാനാവാത്ത അക്രമസംഭവങ്ങളാണ് ശബരിമലയിൽ അരങ്ങേറിയതെന്നും കോടതി പറഞ്ഞു. ഗോവിന്ദ് മധുസൂദൻ അക്രമത്തിൽ പങ്കെടുത്തു എന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകളും സാക്ഷിമൊഴികളുണ്ടെന്നും കോടതി നിരീക്ഷിച്ചു.
നേരത്തെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാസെഷന്‍സ് കോടതി തള്ളിയിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച് പ്രതികളുടെ ജാമ്യാപേക്ഷയാണ് പത്തനംതിട്ട ജില്ലാസെഷന്‍സ് കോടതി തള്ളിയത്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാലത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി പറഞ്ഞു. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് 23,84,500 രൂപയും പൊലീസ് വാഹനങ്ങള്‍ക്ക് 1,53,000 രൂപയും ഇവര്‍ നഷ്ടമുണ്ടാക്കിയതായാണ് പ്രാഥമികമായി കണക്കാക്കുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല സമരം സുപ്രീംകോടതി വിധിക്കെതിരെന്ന് ഹൈക്കോടതി
Next Article
advertisement
വൈകാരിക വിഷമത്തിൽ സ്വർണ മാല മോഷ്ടിച്ചു; ദുബായിൽ യൂറോപ്യൻ യുവതിക്ക് മൂന്നര ലക്ഷം രൂപ പിഴ
വൈകാരിക വിഷമത്തിൽ സ്വർണ മാല മോഷ്ടിച്ചു; ദുബായിൽ യൂറോപ്യൻ യുവതിക്ക് മൂന്നര ലക്ഷം രൂപ പിഴ
  • യുവതി ദുബായിൽ സ്വർണ മാല മോഷ്ടിച്ചതിന് 3.5 ലക്ഷം രൂപ പിഴ ചുമത്തപ്പെട്ടു.

  • സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തി.

  • മോഷണം യുവതിയുടെ വൈകാരിക വിഷമത്തിൽ ചെയ്തതാണെന്ന് യുവതി മൊഴി നൽകി.

View All
advertisement