തിരുവനന്തപുരം: ശബരിമല കേസിൽ സുപ്രീം കോടതിയിലെ ദേവസ്വംബോർഡ് നിലപാടുമായി ബന്ധപ്പെട്ട വിവാദത്തിൽ ദേവസ്വം കമ്മീഷണറോട് വിശദീകരണം ചോദിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ. സാവകാശ ഹർജിയുടെ തുടർച്ചയായ നിലപാട് മാത്രമാണ് കോടതിയെ അറിയിച്ചതെന്ന് ഇന്നലെ പറഞ്ഞ പത്മകുമാറാണ് ഇന്ന് നിലപാടു മാറ്റിയത്.
സ്ത്രീ പ്രവേശനത്തിന് അനുകൂലമായ കടുത്ത നിലപാട് സുപ്രീംകോടതിയിൽ അറിയിച്ചത് തന്റെ അറിവോടെയല്ലെന്ന വാദമാണ് പത്മകുമാർ ഇന്ന് ഉന്നയിക്കുന്നത്.
ദേവസ്വം ബോർഡ് നിലപാടിനെതിരെ വിവിധ സംഘടനകളെ ഭാഗത്തുനിന്ന് കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പത്മകുമാറിന്റെ നിലപാട് മാറ്റം. തന്നെ ഒഴിവാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് ദേവസ്വം കമ്മീഷണർ വഴി ദേവസ്വം അഭിഭാഷകന് നിർദേശം നൽകിയതിലുള്ള അതൃപ്തി കൂടിയാണ് പത്മകുമാർ പരസ്യമാക്കുന്നത്. ദേവസ്വം പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായി നിലനിൽക്കുന്ന ശീതസമരത്തിന് തുടർച്ച കൂടിയാണ് ഇപ്പോഴത്തെ നീക്കം.
സുപ്രീംകോടതിയിൽ നൽകാനായി ബോർഡ് അംഗീകരിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലുള്ള വാദങ്ങൾ മാത്രമാണ് ഇന്നലെ കോടതിയിൽ അറിയിച്ചതെന്നാണ് കമ്മീഷണറുടെ പക്ഷം. ദേവസ്വം കമ്മീഷണറും ദേവസ്വം സ്റ്റാൻഡിങ് കൗൺസിലും സർക്കാരും കൗൺസിലും കൂടിയാലോചിച്ച് ആയിരുന്നു നിലപാട് കോടതിയെ അറിയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: A padmakumar, Devaswam board, Pandalam royal family, Sabarimala case, Sabarimala issue, Sabarimala Live News, Sabarimala news, Sabarimala protest, Sabarimala review petition in supreme court, Sabarimala temple, Sabarimala Updates, എ പത്മകുമാർ, ദേവസ്വം ബോർഡ് പ്രസിഡന്‍റ്, പന്തളം രാജകുടുംബം, ശബരിമല വിധി, സ്ത്രീപ്രവേശന വിധി