'എന്നെ കുടുക്കിയത്; ഒരു തെറ്റും ചെയ്തിട്ടില്ല'; തന്ത്രി കണ്ഠര് രാജീവരര്
- Published by:Nandu Krishnan
- news18-malayalam
Last Updated:
കേസിൽ കുടുക്കിയതാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് 'അതെ' എന്നായിരുന്നു തന്ത്രിയുടെ മറുപടി
ശബരിമല സ്വർണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്നും ഒരുകുറ്റവും ചെയ്തിട്ടില്ലെന്നും ശബരിമല തന്ത്രി കണ്ഠര് രാജീവരര്. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് തന്ത്രി പ്രതികരിച്ചു. കേസിൽ കുടുക്കിയതാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് 'അതെ' എന്നായിരുന്നു തന്ത്രിയുടെ മറുപടി. തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു തന്ത്രിയുടെ പ്രതികരണം. വൈദ്യപരിശോധന പൂർത്തിയാക്കിയ തന്ത്രിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
advertisement
തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിൽ വച്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പത്മകുമാറിന്റെയും പോറ്റിയുടെയും മൊഴികളാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് നീണ്ടതെന്നാണ് വിവരം.ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് കണ്ഠരര് രാജീവരാണെന്ന് പത്മകുമാറടക്കം മൊഴി നൽകിയിരുന്നെന്നാണ് വിവരം. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെയാണ് എസ്ഐടി ഓഫീസിലേക്ക് രാജീവരെ വിളിച്ചുവരുത്തിയത്. രണ്ടരമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 09, 2026 6:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എന്നെ കുടുക്കിയത്; ഒരു തെറ്റും ചെയ്തിട്ടില്ല'; തന്ത്രി കണ്ഠര് രാജീവരര്









