പുനഃപരിശോധനാ ഹർജി നൽ‌കുമെന്ന് പ്രയാർ ഗോപാലകൃഷ്ണൻ

Last Updated:
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി ഭക്തരെ ദുഃഖത്തിലാക്കുന്നതാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. കോടതിയേയും ഭരണഘടനയേയും അംഗീകരിക്കുന്നൊരാള്‍ എന്ന നിലയില്‍ തന്നെ കോടതി വിധി അംഗീകരിക്കുന്നു.
അതിനൊപ്പം മതേതര രാജ്യമായ ഭാരതത്തില്‍ വിശ്വസിക്കുന്ന മതത്തിന്റെ, അതേത് മതമാണെങ്കിലും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ആ മതത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തിന് സംരക്ഷണം നല്‍കേണ്ടത് സുപ്രിം കോടതി അടക്കമുള്ള ഭരണഘടന സ്ഥാപനങ്ങളുടെ കടമയാണ്. അതിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള വിധിയെ സംബന്ധിച്ച് റിവ്യു പെറ്റീഷന്‍ കൊടുക്കുകയാണ്.
advertisement
ഒരു മതത്തിന്റെയും ആചാരാനുഷ്ഠാനങ്ങളില്‍ ഭരണഘടന സ്ഥാപനങ്ങള്‍ ഇടപെടരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന സമയത്തും ഈ കേസിനെ സംബന്ധിച്ച് സത്യവാങ്മൂലം കൊടുത്ത സന്ദര്‍ഭത്തിലും എല്ലാം പറഞ്ഞിരുന്നതാണ്, ഇപ്പോഴും പറയുന്നു. ഇതര മതങ്ങളിലെ ആചാര്യന്മാരായും മേലധ്യക്ഷന്മാരുമായും ഉന്നതന്മാരുമായും മത സ്വാതന്ത്ര്യത്തിനും ആരാധന സ്വാതന്ത്ര്യത്തിനും വേണ്ടി ഒരു കൂട്ടായ്മ ഉണ്ടാക്കവാനും ആ കൂട്ടായ്മയിലൂടെ റിവ്യു പെറ്റീഷന്‍ കൊടുക്കാന്‍ ആണെങ്കില്‍ അങ്ങനെ, അല്ലെങ്കില്‍ അയ്യപ്പ ഭക്തര്‍ എന്ന നിലയില്‍ റിവ്യു പെറ്റീഷന്‍ കൊടുക്കാന്‍ അവസരം കിട്ടുമെന്നു പ്രതീക്ഷിക്കുന്നു- പ്രയാർ മാധ്യമങ്ങളോട് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുനഃപരിശോധനാ ഹർജി നൽ‌കുമെന്ന് പ്രയാർ ഗോപാലകൃഷ്ണൻ
Next Article
advertisement
മുഖ്യമന്ത്രിയായിരിക്കെ ജഗന്‍മോഹന്‍ റെഡ്ഡി 5 വർഷം കൊണ്ട് വിമാന യാത്രയ്ക്ക് ചെലവഴിച്ചത് 222 കോടി രൂപ
മുഖ്യമന്ത്രിയായിരിക്കെ ജഗന്‍മോഹന്‍ റെഡ്ഡി 5 വർഷം കൊണ്ട് വിമാന യാത്രയ്ക്ക് ചെലവഴിച്ചത് 222 കോടി രൂപ
  • ജഗന്‍ 2019-24 കാലയളവില്‍ 222.85 കോടി രൂപ ചെലവഴിച്ചു.

  • ടിഡിപി ജഗന്‍ പൊതുപണം ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചു.

  • ലോകേഷ് തന്റെ യാത്രകള്‍ക്ക് വ്യക്തിഗത ഫണ്ട് ഉപയോഗിച്ചു.

View All
advertisement