സ്ത്രീകളുടെ വലിയ വിജയമെന്ന് തൃപ്തി ദേശായി
Last Updated:
ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി സ്ത്രീകളുടെ വിജയമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. തൃപ്തി ദേശായി ആരംഭിച്ച 'ഹാപ്പി ടു ബ്ലീഡ്' ക്യംപെയിനാണ് ശബരിമല സ്ത്രീ പ്രവേശന ചർച്ചകളെ ദേശീയതലത്തിൽ എത്തിച്ചത്. ‘ജനത്തിന്റെ ചിന്താരീതികൾ മാറേണ്ടിയിരിക്കുന്നു. പഴക്കം ചെന്ന ആചാരങ്ങൾ എപ്പോഴും ശരിയായിരിക്കണമെന്നില്ല. ശബരിമലയിലെ സ്ത്രീപ്രവേശന വിധി എല്ലായിടത്തെയും സ്ത്രീകൾക്കു കിട്ടിയ വലിയ വിജയമാണ്. സന്തോഷം’– തൃപ്തി പറഞ്ഞു.
കഴിഞ്ഞ ജനുവരിയിലാണ് ശബരിമലയിൽ പ്രവേശിക്കുമെന്ന പ്രഖ്യാപനവുമായി തൃപ്തി ദേശായി രംഗത്തെത്തിയിരുന്നു. ഇതോടെ തൃപ്തിയെ തടയുമെന്ന നിലപാടുമായി അയ്യപ്പ ധർമ്മസേനയും വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗവും രംഗത്തെത്തി. തൃപ്തിയും സംഘവും വേഷംമാറി ശബരിമലയിൽ പ്രവേശിക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് വന്നതോടെ വൻ സുരക്ഷയാണ് പമ്പ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഒരുക്കിയത്.
advertisement
പൂനൈ കോലാപൂർ മഹാലക്ഷ്മി ക്ഷേത്രത്തിലെ സ്ത്രീ വിലക്കിനെതിരായ പോരാട്ടമാണ് തൃപ്തി ദേശായിയെ ശ്രദ്ധേയയാക്കുന്നത്. തൃപ്തിയുടെ നേതൃത്വത്തിലുള്ള നിരന്തര സമരങ്ങൾക്കൊടുവിൽ മഹാലക്ഷ്മി ക്ഷേത്രത്തിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ കോടതി ഉത്തരവിട്ടു. മഹാരാഷ്ട്രയിലെ ശനി ശിംഘനാപുർ ക്ഷേത്രം, നാസിക്കിലെ ത്രൈയംബകേശ്വർ ക്ഷേത്രം എന്നിവിടങ്ങളിലിലെയും സ്ത്രീ വിലക്ക് മറികടക്കാൻ തൃപ്തിയുടെ പോരാട്ടങ്ങളിലൂടെ കഴിഞ്ഞു. മഹാരാഷ്ട്രയിലെ ഹാജി അലി ദർഗ്ഗയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന് പിന്നിലെ സമരനായികയും തൃപ്തി ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 28, 2018 12:47 PM IST