'ഈ രീതി ആത്മഹത്യാപരം'; ഹർത്താലിന്റെ പേരിലുള്ള ആക്രമണത്തിനെതിരേ സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
- Published by:Rajesh V
- news18-malayalam
Last Updated:
ഒരേ സമയം വ്യക്തിക്കും സമുദായത്തിനും സമൂഹത്തിനും രാജ്യത്തിനും നഷ്ടം വരുത്തിവെക്കുന്ന ഈ പ്രവർത്തന രീതി ആത്മഹത്യാപരമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു
പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ പേരിൽ നടന്ന ആക്രമണങ്ങളെ വിമർശിച്ച് സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസ് അമ്പലക്കടവ്. അക്രമ പ്രവർത്തനം നടത്താൻ എന്താണ് ന്യായമെന്നും ഒരുതരത്തിലുള്ള അക്രമവും ഇസ്ലാം അനുവദിക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഒരേ സമയം വ്യക്തിക്കും സമുദായത്തിനും സമൂഹത്തിനും രാജ്യത്തിനും നഷ്ടം വരുത്തിവെക്കുന്ന ഈ പ്രവർത്തന രീതി ആത്മഹത്യാപരമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
അരുതേ, ഇത് ആത്മഹത്യാപരം.
--------- ----------------------
പോപ്പുലർ ഫ്രണ്ടിന്റെ ഇന്നത്തെ ഹർത്താലില്‍ വ്യാപകമായ ആക്രമണം നടക്കുന്നതായി വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു.
ഹർത്താൽ ഉണ്ടാക്കിയ സാഹചര്യങ്ങളെ കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ല. ഒരു കാര്യം വ്യക്തം, ധാരാളം പാർട്ടി പ്രവർത്തകർക്കെതിരെ വിവിധ വകുപ്പുകൾ വെച്ച് കേസുകൾ ചാർജ് ചെയ്തു കൊണ്ടിരിക്കുന്നു. ഈ കേസുകളുമായി ഇനി ഇവർ എത്രകാലം കഴിയേണ്ടിവരും?
മഅ്ദനിയെ ഓർമ്മയുണ്ടല്ലോ.? ഒരു നല്ല പണ്ഡിതനും പ്രഭാഷകനും ആയിരുന്നു അദ്ദേഹം. അദ്ദേഹം തെറ്റ് ചെയ്തോ ഇല്ലേ എന്ന് ഇപ്പോഴും തീരുമാനമായിട്ടില്ലെന്നാണ് മനസ്സിലാകുന്നത്. ജീവിതകാലം മുഴുവൻ തടവറയിൽ നഷ്ടപ്പെട്ടു.
advertisement
പിന്നെ ഒരു കാര്യം.
അക്രമ പ്രവർത്തനം നടത്താൻ എന്താണ് ന്യായം?. ഒരു തരത്തിലുള്ള അക്രമവും ഇസ്ലാം അനുവദിക്കുന്നില്ലല്ലോ?. ഒരേ സമയം വ്യക്തിക്കും സമുദായത്തിനും സമൂഹത്തിനും രാജ്യത്തിനും നഷ്ടം വരുത്തിവെക്കുന്ന ഈ പ്രവർത്തന രീതി ആത്മഹത്യാപരമാണ്.
“സ്വയം നാശത്തിനിടയാകുന്ന പ്രവർത്തനങ്ങളിലേക്ക് നിങ്ങൾ എടുത്തുചാടരുത്.”
(വി.ഖു 2/195)
അബ്ദുൽ ഹമീദ് ഫൈസി
അമ്പലക്കടവ്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 23, 2022 5:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഈ രീതി ആത്മഹത്യാപരം'; ഹർത്താലിന്റെ പേരിലുള്ള ആക്രമണത്തിനെതിരേ സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്


