advertisement

തൃണമൂൽ നേതാവ് മുകുൾ റോയ് അന്തരിച്ചു: വിടവാങ്ങിയത് 34 വര്‍ഷത്തെ ഇടതുഭരണം അവസാനിപ്പിച്ച ബംഗാൾ 'ചാണക്യൻ'‌

Last Updated:

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായാണ് മുകുൾ റോയ് അറിയപ്പെട്ടിരുന്നത്. സിംഗൂർ, നന്ദിഗ്രാം സമരകാലം മുതൽ തൃണമൂലിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം പാർട്ടിയിലെ രണ്ടാമനായി അറിയപ്പെട്ടു

മുകുൾ റോയ്
മുകുൾ റോയ്
കൊല്‍ക്കത്ത: മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മുകുള്‍ റോയ് അന്തരിച്ചു. 73 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ 1.30ഓടെ കൊൽക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
യൂത്ത് കോണ്‍ഗ്രസിലൂടെയായിരുന്നു മുകുള്‍ റോയിയുടെ രാഷ്ട്രീയ പ്രവേശം. 1998ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിക്കുമ്പോള്‍ മമത ബാനര്‍ജിയുടെ വലംകൈയ്യായി ഒപ്പം നിന്നു. 2011ല്‍ 34 വര്‍ഷം നീണ്ടുനിന്ന ഇടതുഭരണം അവസാനിപ്പിക്കുന്നതിലും അതിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്നു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായാണ് മുകുൾ റോയ് അറിയപ്പെട്ടിരുന്നത്. സിംഗൂർ, നന്ദിഗ്രാം സമരകാലം മുതൽ തൃണമൂലിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം പാർട്ടിയിലെ രണ്ടാമനായി അറിയപ്പെട്ടു.
advertisement
യുപിഎ സർക്കാരിന്റെ കാലത്ത് കപ്പൽ ഗതാഗത വകുപ്പ് സഹമന്ത്രിയായും പിന്നീട് റെയിൽവേ മന്ത്രിയായും സേവനമനുഷ്ഠിച്ചു. മമത ബാനർജി ബംഗാൾ മുഖ്യമന്ത്രിയാകാൻ റെയിൽവേ മന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോഴാണ് മുകുൾ റോയിയെ ഈ ചുമതല ഏൽപ്പിച്ചത്. 2006ല്‍ രാജ്യസഭാംഗമായി. 2009 മുതല്‍ 2012 വരെ രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കക്ഷി നേതാവായിരുന്നു. ബംഗാള്‍ രാഷ്ട്രീയത്തിലെ ചാണക്യനെന്നായിരുന്നു മുകുള്‍ റോയ് അറിയപ്പെട്ടിരുന്നത്.
ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് പേര് വന്നതോടെ പാര്‍ട്ടിയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ വന്നു. മമത ബാനര്‍ജി മുകുളിനെ പരിഗണിക്കാതെയായി. 2017ല്‍ മുകുള്‍ റോയ് താന്‍ മുന്നില്‍ നിന്ന് രൂപീകരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. അടുത്ത വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ‌ഏവരെയും ഞെട്ടിച്ചുകൊണ്ട് ബിജെപി 18 സീറ്റുകള്‍ നേടി. ഇതിന് പിന്നിലെ ബുദ്ധികേന്ദ്രം മുകുള്‍ റോയ് ആണെന്ന് രാഷ്ട്രീയ രംഗത്തെ ഏവരും അംഗീകരിച്ചു.
advertisement
2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മുകുള്‍ റോയ് കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടുള്ള കാലത്ത് ബിജെപിയുമായുള്ള മുകുള്‍ റോയുടെ ബന്ധം അത്ര നല്ലതായിരുന്നില്ല. പിന്നാലെ മകനോടൊപ്പം അദ്ദേഹം വീണ്ടും തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങിയെത്തി. കൂറുമാറ്റ നിരോധന നിയമപ്രകാരം 2025 നവംബറിൽ കൽക്കട്ട ഹൈക്കോടതി അദ്ദേഹത്തിന്റെ എംഎൽഎ സ്ഥാനം റദ്ദാക്കിയിരുന്നു. ബംഗാൾ രാഷ്ട്രീയത്തിലെ മികച്ച സംഘാടകനെയും തന്ത്രജ്ഞനെയുമാണ് മുകുൾ റോയിയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്.
Summary: Former Union Railway Minister and veteran politician Mukul Roy passed away at the age of 73 in a Kolkata hospital after a prolonged illness. Often called the "Chanakya" of Bengal politics** Roy was a key architect behind the Trinamool Congress's (TMC) rise to power. He was a close aide to Mamata Banerjee and played a vital role during the historic Singur and Nandigram movements.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
തൃണമൂൽ നേതാവ് മുകുൾ റോയ് അന്തരിച്ചു: വിടവാങ്ങിയത് 34 വര്‍ഷത്തെ ഇടതുഭരണം അവസാനിപ്പിച്ച ബംഗാൾ 'ചാണക്യൻ'‌
Next Article
advertisement
തൃണമൂൽ നേതാവ് മുകുൾ റോയ് അന്തരിച്ചു: വിടവാങ്ങിയത് 34 വര്‍ഷത്തെ ഇടതുഭരണം അവസാനിപ്പിച്ച ബംഗാൾ 'ചാണക്യൻ'‌
തൃണമൂൽ നേതാവ് മുകുൾ റോയ് അന്തരിച്ചു: വിടവാങ്ങിയത് 34 വര്‍ഷത്തെ ഇടതുഭരണം അവസാനിപ്പിച്ച ബംഗാൾ 'ചാണക്യൻ'‌
  • മുകുൾ റോയ്, ബംഗാൾ രാഷ്ട്രീയത്തിലെ 'ചാണക്യൻ', 73 വയസ്സിൽ കൊൽക്കത്തയിൽ അന്തരിച്ചു.

  • 34 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് തൃണമൂൽ കോൺഗ്രസിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു.

  • മമത ബാനർജിയുടെ ഏറ്റവും വിശ്വസ്തനായും തൃണമൂലിലെ രണ്ടാമനായി അറിയപ്പെട്ടിരുന്ന നേതാവാണ് റോയ്.

View All
advertisement