'മുസ്ലീം സമുദായത്തിന് അര്‍ഹമായ പരിഗണന നല്‍കിയില്ല'; കോണ്‍ഗ്രസ് പട്ടികയിൽ എതിർപ്പുമായി സമസ്ത
Last Updated:
സിദ്ദിഖിന് അർഹമായ വയനാട് സീറ്റ് രാഹുൽ ഗാന്ധിക്ക് വേണ്ടി മാറ്റി വച്ചതാണ് സമസ്തയെ ചൊടിപ്പിച്ചത്
കോഴിക്കോട്: വയനാട് സീറ്റിനെ ചൊല്ലി കോൺഗ്രസിന് എതിരെ സമസ്ത. സിദ്ദിഖിന് അർഹമായ വയനാട് സീറ്റ് രാഹുൽ ഗാന്ധിക്ക് വേണ്ടി മാറ്റി വച്ചതാണ് സമസ്തയെ ചൊടിപ്പിച്ചത്. സ്ഥാനാർഥി പട്ടികയിൽ അർഹമായ പ്രാതിനിധ്യം നൽകിയില്ല എന്നും സമസ്ത ആരോപിച്ചു.
രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നത് സമസ്ത സ്വാഗതം ചെയ്യുമ്പോഴും അതിനായി മുസ്ലീം വിഭാഗത്തിനായി നല്‍കിയ സീറ്റ് ഏറ്റെടുത്തതിലാണ് സമസ്തയുടെ പ്രതിഷേധം. മുസ്ലീം വിഭാഗത്തിലെ രണ്ട് പേര്‍ക്ക് മാത്രമാണ് സീറ്റ് നല്‍കിയത്. അതില്‍ ഒരെണ്ണം ഏറ്റെടുക്കുമ്പോള്‍ പരിഹാരം ഉണ്ടാകുവാന്‍ കോണ്‍ഗ്രസ് തയ്യാറകണമെന്നും ഇവർ പറഞ്ഞു.
രാജ്യത്ത് മുസ്ലീംങ്ങള്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ഇതിനിടയിലാണ് നല്‍കിയ സീറ്റ് ഏറ്റെടുത്തത് ഈ സാചര്യത്തില്‍ കോണ്‍ഗ്രസ് അതിന് പ്രതിവിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സമസ്ത നേതാക്കൾ വ്യക്തമാക്കി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 25, 2019 7:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുസ്ലീം സമുദായത്തിന് അര്‍ഹമായ പരിഗണന നല്‍കിയില്ല'; കോണ്‍ഗ്രസ് പട്ടികയിൽ എതിർപ്പുമായി സമസ്ത