advertisement

Loksabha Election: കോൺഗ്രസിന്‍റെ ഒമ്പതാം പട്ടികയിലും വയനാടും വടകരയുമില്ല

Last Updated:

നാളെ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന

ന്യൂഡൽഹി: കോൺഗ്രസിന്റെ ഒമ്പതാമത്തെ സ്ഥാനാർത്ഥിപ്പട്ടികയിലും വയനാടും വടകരയും ഒഴിച്ചിട്ടു. നാളെ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. എന്നാൽ ഔദ്യോഗിക തീരുമാനത്തിന് മുമ്പ് സ്ഥാനാർത്ഥിത്വം പരസ്യമാക്കിയ കേരള നേതാക്കളുടെ നടപടിയിൽ ഹൈക്കമാന്റിന് അതൃപ്തിയുള്ളതായാണ് വിവരം.
അമേഠിക്ക് പുറമെ ദക്ഷിണേന്ത്യയിലെ ഏതെങ്കിലും മണ്ഡലത്തിൽ നിന്നു കൂടി രാഹുൽ ജനവിധി തേടണമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു. കേരളം, തമിഴ്നാട്, കർണാടകം സംസ്ഥാനങ്ങളാണ് പരിഗണനയിൽ. എന്നാൽ തമിഴ്നാട്ടിലും കർണാടകത്തിലും രാഹുലിനായി കരുതി വെച്ചിരുന്ന സീറ്റുകളിലെല്ലാം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു.
തമിഴ്നാട് സംസ്ഥാനത്തെ ശിവഗംഗയിൽ കാർത്തി ചിദംബരവും കന്യാകുമാരിയില്‍ വസന്ത് കുമാറും മത്സരിക്കും. കർണാടകയിൽ ബാംഗ്ലൂർ സൗത്ത് -ഡി.കെ.ഹരിപ്രസാദ് ബാംഗ്ലൂർ സെൻട്രലിൽ റിസ്വാൻ, ബാംഗ്ലൂർ റൂറലിൽ ഡി കെ സുരേഷ് എന്നിവരുടെ പേരുകൾ അടങ്ങിയ പട്ടികയാണ് ഇന്ന് പുറത്തുവന്നത്.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
Loksabha Election: കോൺഗ്രസിന്‍റെ ഒമ്പതാം പട്ടികയിലും വയനാടും വടകരയുമില്ല
Next Article
advertisement
വിവാദമുണ്ടാക്കുന്നത് എൽഡിഎഫ് തന്ത്രം; വെൽഫെയർ പാർട്ടി നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്‌ലിയ
വിവാദമുണ്ടാക്കുന്നത് എൽഡിഎഫ് തന്ത്രം; വെൽഫെയർ പാർട്ടി നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്‌ലി
  • വെൽഫെയർ പാർട്ടിയുടെ നോട്ടീസിൽ പേര് വന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്ലിയ

  • വിവാദങ്ങൾ ഉണ്ടാക്കുന്നത് എൽഡിഎഫിന്റെ തന്ത്രമാണെന്നും അതിന് മറുപടി നൽകേണ്ടത് കമ്മിറ്റിയാണെന്നും പറഞ്ഞു

  • സമുദായത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി

View All
advertisement