Hijab Row| ഹിജാബ് അനിവാര്യമായ മതാചാരം; യൂണിഫോമിന് എതിരല്ല; അതേ നിറത്തിൽ ഹിജാബ് അനുവദിക്കണം; സമസ്ത സുപ്രീം കോടതിയിൽ

Last Updated:

ഹിജാബ് എന്ന വാക്ക് ഖുർആനിൽ ഉപയോഗിച്ചിട്ടില്ല എന്നതുകൊണ്ട് മാത്രം ശിരോവസ്ത്രത്തെ വിലക്കാൻ കഴിയില്ല. ഹിജാബ് അനിവാര്യമായ മതാചാരമാണ്. മുസ്ലിം സ്ത്രീകൾ പൊതു സ്ഥലങ്ങളിൽ മുടിയും, കഴുത്തും ശിരോവസ്ത്രം ഉപയോഗിച്ച് മറയ്ക്കണമെന്ന് ഖുറാൻ നിഷ്കർഷിച്ചിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ന്യൂഡൽഹി/ കോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ (samastha) സുപ്രീംകോടതിയില്‍ (Supreme Court) ഹർജി ഫയൽ ചെയ്തു. ഹിജാബ് നിരോധനം ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾക്കെതിരാണെന്നും ക്രൂരമായ നാസി പ്രത്യയശാസ്ത്രത്തിന്റെ തനിയാവർത്തനമാണെന്നും ആരോപിച്ചാണ് ഹർജി. ഇസ്ലാമിക വിശ്വാസത്തിൽ ഹിജാബ് അനിവാര്യമല്ലെന്ന കർണാടക ഹൈക്കോടതിയുടെ കണ്ടെത്തൽ തെറ്റാണ്. ഖുറാനിലെ രണ്ട് വചനങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് വ്യാഖ്യാനിച്ചാണ് ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയതെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
മുസ്‌ലിം സ്ത്രീകളുടെ ശിരോവസ്ത്രം മതവിശ്വാസത്തിന്റെ ഭാഗമാണ് എന്ന്​ സമസ്ത ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹിജാബ് എന്ന വാക്ക് ഖുർആനിൽ ഉപയോഗിച്ചിട്ടില്ല എന്നതുകൊണ്ട് മാത്രം ശിരോവസ്ത്രത്തെ വിലക്കാൻ കഴിയില്ല. ഹിജാബ് അനിവാര്യമായ മതാചാരമാണ്. മുസ്ലിം സ്ത്രീകൾ പൊതു സ്ഥലങ്ങളിൽ മുടിയും, കഴുത്തും ശിരോവസ്ത്രം ഉപയോഗിച്ച് മറയ്ക്കണമെന്ന് ഖുറാൻ നിഷ്കർഷിച്ചിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അനിവാര്യമായ മതാചാരങ്ങൾ പാലിക്കാൻ ഭരണഘടനയുടെ 25ാം അനുഛേദം നൽകുന്ന ഉറപ്പിന്റെ ലംഘനമാണ് ഹിജാബ് നിരോധനം. ഈ നിരോധനം ബഹുസ്വരതയ്ക്കും, എല്ലാവരെയും ഉൾക്കൊള്ളുക എന്ന നയത്തിനും എതിരാണ്.
advertisement
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം ഏർപ്പെടുത്തുന്നതിനോട് തങ്ങൾക്ക് എതിർപ്പില്ലെന്നും സമസ്ത ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ യൂണിഫോമിനൊപ്പം അതേ നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കാൻ മുസ്ലിം പെൺകുട്ടികളെ അനുവദിക്കണമെന്നാണ് അഭിഭാഷകൻ സുൽഫിക്കർ അലി പി എസ് മുഖേനെ ഫയൽ ചെയ്തിരിക്കുന്ന ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മുഴുവൻ മുസ്ലിം മത വിശ്വാസികളെയും ബാധിക്കുന്ന വിഷയമായതിനാലാണ് ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നതെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ സമസ്ത വ്യക്തമാക്കിയിട്ടുണ്ട്.
advertisement
ഹിജാബ് നിരോധനത്തിന് എതിരെ കേരളത്തിൽ നിന്ന് സുപ്രീം കോടതിയിൽ എത്തുന്ന ആദ്യ ഹർജിയാണ് സമസ്തയുടേത്. ഹിജാബ്​ വിലക്ക്​ ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ ഉഡുപ്പി കുന്ദാപുര ഗവൺമെന്‍റ്​ പി യു കോളജിലെ ഒന്നാം വർഷ വിദ്യാർഥിനി ​അയ്​ഷ ഷിഫാത്​ അടക്കമുള്ളവർ സമർപ്പിച്ച അപ്പീൽ അടിയന്തരമായി പരിഗണിക്കില്ലെന്ന്​ സുപ്രീംകോടതി ചീഫ്​ ജസ്റ്റിസ്​ എൻ വി രമണ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സമസ്തയും സുപ്രീംകോടതിയെ സമീപിച്ചത്​.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Hijab Row| ഹിജാബ് അനിവാര്യമായ മതാചാരം; യൂണിഫോമിന് എതിരല്ല; അതേ നിറത്തിൽ ഹിജാബ് അനുവദിക്കണം; സമസ്ത സുപ്രീം കോടതിയിൽ
Next Article
advertisement
ആറ് മാസം ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ യുവാവ് തല്ലിക്കൊന്നു
ആറ് മാസം ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ യുവാവ് തല്ലിക്കൊന്നു
  • അഹമ്മദാബാദിൽ ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ ക്രൂരമായി തല്ലിക്കൊന്ന യുവാവ് അറസ്റ്റിൽ.

  • പൂച്ചയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ മൃഗസംരക്ഷണ പ്രവർത്തകർ പരാതി നൽകി.

  • പോലീസ് തെളിവുകൾ പരിശോധിച്ച് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

View All
advertisement