advertisement

'ഖേദപ്രകടനം പൊതുസമൂഹത്തോട് തുറന്നുപറയണമായിരുന്നു'; സമസ്ത-ലീഗ് ചർച്ചയിലെ ധാരണ ലംഘിച്ചെന്ന് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും

Last Updated:

'പ്രസംഗത്തിലടക്കം തനിക്കെതിരെ നടത്തിയ പരാമർശങ്ങൾക്ക് ഖേദം പ്രകടിപ്പിച്ചപ്പോൾ അത് പൊതുസമൂഹത്തോട് തുറന്നുപറയാനാണ് നിർദേശിച്ചത്. അത് അംഗീകരിച്ചെങ്കിലും ആ രീതിയിലുള്ള സംസാരമല്ല ഉണ്ടായത്'

News18
News18
മലപ്പുറം: സമസ്തയിലെ ഒരു വിഭാഗവും മുസ്‍ലിം ലീഗുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലെ ധാരണ ലംഘിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും. സാദിഖലി തങ്ങളുമായുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചതായി തിങ്കളാഴ്ച ചർച്ചകൾക്കുശേഷം സമസ്ത നേതാക്കളായ ഉമർ ഫൈസി മുക്കവും അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവും പറഞ്ഞിരുന്നു. എന്നാൽ, എല്ലാം കഴിഞ്ഞുവെന്ന് പറയുമ്പോൾ അതിലൊരു വ്യക്തത വേണമെന്ന് സാദിഖലി തങ്ങൾ ഇന്ന് തുറന്നടിച്ചു.
സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗമായി അറിയപ്പെടുന്ന ഉമർ ഫൈസിയും അബ്ദുൽ ഹമീദ് ഫൈസിയുമടക്കം 5 നേതാക്കളാണ് തിങ്കളാഴ്ച പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ സാന്നിധ്യത്തിൽ സാദിഖലി തങ്ങളുടെ വീട്ടിലെത്തി ചർച്ച നടത്തിയത്. ഇവരുടെ പരാമർശങ്ങളിൽ സാദിഖലി തങ്ങൾക്കുണ്ടായ പ്രയാസത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ, ചർച്ചക്കുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ നേതാക്കൾ നീതി പുലർത്തിയില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.
പ്രസംഗത്തിലടക്കം തനിക്കെതിരെ നടത്തിയ പരാമർശങ്ങൾക്ക് ഖേദം പ്രകടിപ്പിച്ചപ്പോൾ അത് പൊതുസമൂഹത്തോട് തുറന്നുപറയാനാണ് നിർദേശിച്ചത്. അത് അംഗീകരിച്ചെങ്കിലും ആ രീതിയിലുള്ള സംസാരമല്ല ഉണ്ടായത്. സംസാരത്തിന്റെ അന്തസ്സത്ത മനസ്സിലാക്കി പൊതുസമൂഹത്തോട് തുറന്നുപറയണമായിരുന്നെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.
advertisement
അടുത്ത കാലത്ത് നടത്തിയ പ്രസ്താവനകളിൽ സാദിഖലി തങ്ങളോട് ഖേദം പ്രകടിപ്പിക്കാനാണ് സമസ്ത നേതാക്കൾ വന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇക്കാര്യം പരസ്യമായി പറയാമെന്ന ധാരണയിലാണ് അവർ മടങ്ങിയത്. എന്നാൽ, അത് മാത്രം പറഞ്ഞില്ല. വസ്തുതാപരമായി വിവരം അറിയിക്കേണ്ടിവന്നതിനാലാണ് പ്രതികരിക്കുന്നത്. ഇക്കാര്യം ജിഫ്രി തങ്ങളെ അറിയിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഖേദപ്രകടനം പൊതുസമൂഹത്തോട് തുറന്നുപറയണമായിരുന്നു'; സമസ്ത-ലീഗ് ചർച്ചയിലെ ധാരണ ലംഘിച്ചെന്ന് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും
Next Article
advertisement
മുടിവെട്ടിയ പണം ചോദിച്ച ബാർബർ ഷോപ്പ് ഉടമയെ യുവാക്കൾ കല്ലുകൊണ്ട് മർദിച്ചു
മുടിവെട്ടിയ പണം ചോദിച്ച ബാർബർ ഷോപ്പ് ഉടമയെ യുവാക്കൾ കല്ലുകൊണ്ട് മർദിച്ചു
  • മുടിവെട്ടിയതിന്റെ കൂലി ചോദിച്ചതിന് ബാർബർ ഷോപ്പ് ഉടമയെ പാറക്കല്ല് കൊണ്ട് മർദിച്ചു

  • അജയ്, ഇൻസാഫ് എന്നിവരെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു, അജയ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ്

  • ആക്രമണത്തിൽ ഷെഫീക്കിന്റെ വലത് കൈപ്പത്തിയിലെ എല്ലുകൾക്ക് പൊട്ടലേറ്റു, പ്രതികളെ റിമാൻഡ് ചെയ്തു

View All
advertisement