നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Sambasiva Rao IAS | കൈത്താങ്ങായി 'ഉദയം' പദ്ധതി; എക്‌സലന്‍സ് ഇന്‍ പബ്‌ളിക് സര്‍വീസ് പട്ടികയില്‍ ഇടം നേടി സാംബശിവ റാവു

  Sambasiva Rao IAS | കൈത്താങ്ങായി 'ഉദയം' പദ്ധതി; എക്‌സലന്‍സ് ഇന്‍ പബ്‌ളിക് സര്‍വീസ് പട്ടികയില്‍ ഇടം നേടി സാംബശിവ റാവു

  ലോക്ഡൗണ്‍ കാലത്ത് താമസ സൗകര്യമോ കഴിക്കാന്‍ ഭക്ഷണമോ ഇല്ലാതെ പല കാരണങ്ങളാല്‍ തെരുവില്‍ കഴിയേണ്ടി വന്ന ആളുകള്‍ക്ക് പ്രതീക്ഷയും ആശ്വാസവും നല്‍കിയ പദ്ധതിയായിരുന്നു ഉദയം

  സാംബശിവ റാവു ഐ.എ.എസ്

  സാംബശിവ റാവു ഐ.എ.എസ്

  • Share this:
   തെരുവ് ജീവിങ്ങള്‍ക്ക് കൈത്താങ്ങായി മാറിയ ഉദയം പദ്ധതിയക്ക് രൂപം നല്‍കിയ കോഴിക്കോട് മുന്‍ കളക്ടര്‍ എസ്. സാംബശിവ റാവു ഐ.എ.എസിന്‌ അഭിമാന നേട്ടം. ബെറ്റര്‍ ഇന്ത്യ തയ്യാറാക്കിയ എക്സലന്‍സ് ഇന്‍ പബ്ളിക് സര്‍വീസ് പട്ടികയിലാണ്  സാംബശിവ റാവു ഇടം നേടിയിരിക്കുന്നത്.

   കോവിഡ് കാലത്ത് ജനങ്ങളുടെ ജീവിതത്തിന് താങ്ങും കരുതലുമായിനിന്ന ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. ഉദ്യോഗസ്ഥരുടെ നേട്ടം വിലയിരുത്തിയാണ് പട്ടിക ബെറ്റര്‍ ഇന്ത്യ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയ്യാറാക്കുന്നത്.

   തെരുവുജീവിതങ്ങളില്ലാത്ത കോഴിക്കോട് എന്ന ലക്ഷ്യവുമായാണ് 'ഉദയം' പ്രവര്‍ത്തനം ആരംഭിച്ചത്. ലോക്ഡൗണ്‍ കാലത്ത് താമസ സൗകര്യമോ കഴിക്കാന്‍ ഭക്ഷണമോ ഇല്ലാതെ പല കാരണങ്ങളാല്‍ തെരുവില്‍ കഴിയേണ്ടി വന്ന ആളുകള്‍ക്ക് പ്രതീക്ഷയും ആശ്വാസവും നല്‍കിയ പദ്ധതിയായിരുന്നു ഉദയം. തെരുവില്‍ കഴിഞ്ഞിരുന്ന രണ്ടായിരത്തോളം ആളുകളെ പുതു ജീവനേകാന്‍ ജില്ലയിലെ വെള്ളയില്‍ വരയ്ക്കല്‍, ചേവായൂര്‍, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിലുള്ള മൂന്ന് ഭവനങ്ങളിലൂടെ പദ്ധതിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

   പദ്ധതിയുടെ തുടക്കത്തില്‍ ഭക്ഷണവിതരണം മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് തെരുവില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കാനായി ജില്ലാഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, ജില്ലാപഞ്ചായത്ത്, കോര്‍പ്പറേഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് ഉദയം ഹോമുകള്‍ ഒരുക്കുകയയാിരുന്നു. ഇംഹാന്‍സിന്റെയും ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ സൈക്കോ സോഷ്യല്‍ കെയര്‍ ടീമും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

   താമസിക്കാന്‍ ഒരു സ്ഥലം എന്നതിനപ്പുറം നിരക്ഷരായ ഒരുപാട് പേര്‍ക്ക് പദ്ധതിയിലൂടെ എഴുത്തും വായനയും പഠിക്കാനും തൊഴില്‍ പരിശീലനം നേടാനും കഴിഞ്ഞു. മാത്രമല്ല അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം വോട്ടേഴ്സ് ഐ.ഡി, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ രേഖകള്‍ നല്‍കാനും പദ്ധതിയിലൂടെ സാധിച്ചു.

   IT ഡയറക്ടറായിരിക്കെയാണ് 2017ല്‍ സാംബശിവ റാവുവിനെ കോഴിക്കോട് കളക്ടറായി നിയമിച്ചത്. കോവിഡ് ജാഗ്രത പോര്‍ട്ടല്‍, നമ്മുടെ കോഴിക്കോട് ആപ്പ് തുടങ്ങി നിരവധി പദ്ധതികള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. നിലവില്‍ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ്‌ ഡയറക്ടറാണ്‌.
   Published by:Karthika M
   First published: