നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സംഗതി പൊരിച്ചൂ ട്ടാ'; ജാനകിയെയും നവീനെയും പിന്തുണച്ച് സന്ദീപ് വാര്യർ

  'സംഗതി പൊരിച്ചൂ ട്ടാ'; ജാനകിയെയും നവീനെയും പിന്തുണച്ച് സന്ദീപ് വാര്യർ

  ലൗ ജിഹാദ് ആരോപിച്ച് ഇരുവർക്കുമെതിരെ ചിലർ സൈബർ ആക്രമണം അഴിച്ചു വിട്ടതിനിടയിലാണ് സന്ദീപ് വാര്യരുടെ അഭിനന്ദനം.

  News18

  News18

  • Share this:
   മുപ്പത് സെക്കൻഡ് നൃത്തത്തിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ നവീനും ജാനകിക്കും അഭിനന്ദനവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ്. ജാനകി ഓംകുമാറിനും നവീന്‍ റസാഖിനും അഭിനന്ദനങ്ങള്‍. കൂടുതല്‍ മികച്ച പ്രകടനങ്ങളുമായ് മുന്നോട്ട് വരാന്‍ കഴിയട്ടെ ഇരുവര്‍ക്കും.തൃശൂർ മെഡിക്കൽ കോളേജിലെ ഗഡീസ് ആയോണ്ട് പറയാണ് .. സംഗതി പൊരിച്ചൂ ട്ടാ .. സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു. ലൗ ജിഹാദ് ആരോപിച്ച് ഇരുവർക്കുമെതിരെ ചിലർ സൈബർ ആക്രമണം അഴിച്ചു വിട്ടതിനിടയിലാണ് സന്ദീപ് വാര്യരുടെ അഭിനന്ദനം.

   ‘റാ റാ റാസ്‌പുടിൻ... ലവർ ഓഫ് ദ് റഷ്യൻ ക്വീൻ...’’ എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്തായിരുന്നു ഇവരുടെ ഡാൻസ്. ഇൻസ്റ്റഗ്രാം റീൽസിൽ നവീൻ പങ്കുവച്ച വിഡിയോ ആണു തരംഗം തീർത്തത്.മാനന്തവാടി സ്വദേശി റസാഖിന്റെയും ദിൽഷാദിന്റെയും മകനാണ് നവീൻ റസാഖ്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ ഓം കുമാറിന്റെയും ചൈൽഡ് ഡവലപ്‌മെന്റ് സെന്ററിലെ ഡോക്ടർ മായാദേവിയുടെയും മകളാണ് ജാനകി.

   Also Read 'എന്തോ പന്തികേട് മണക്കുന്നു'; ഡാൻസ് ചെയ്ത് വൈറലായ ജാനകിയ്ക്കും നവീനുമെതിരെ വിദ്വേഷ പ്രചാരണം

   ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

   തെരഞ്ഞെടുപ്പിന്‍റെ തിരക്കുകള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ച് വന്നപ്പോള്‍ ഒരുപാട് ഇഷ്ടം തോന്നിയ ഒന്നാണ് ജാനകിയുടെയും നവീന്‍റെയും ഡാന്‍സ് വീഡിയോ... പല തവണ ആവര്‍ത്തിച്ച് കണ്ടിരുന്നു. ജാനകിയുടെ എക്സ്പ്രഷന്‍സ് അവരുടെ പ്രകടനത്തെ മറ്റൊരു തലത്തിലേക്കെത്തിച്ചു...

   അവരുടെ ഒരു ഇന്‍റര്‍വ്യൂവില്‍ വെറും രണ്ടു മണിക്കൂര്‍ കൊണ്ടാണ് ഇത് കൊറിയോഗ്രഫി ചെയ്തെടുത്തതെന്നും കണ്ടു.. കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ്. ജാനകി ഓംകുമാറിനും നവീന്‍ റസാഖിനും അഭിനന്ദനങ്ങള്‍. കൂടുതല്‍ മികച്ച പ്രകടനങ്ങളുമായ് മുന്നോട്ട് വരാന്‍ കഴിയട്ടെ ഇരുവര്‍ക്കും.

   തൃശൂർ മെഡിക്കൽ കോളേജിലെ ഗഡീസ് ആയോണ്ട് പറയാണ് .. സംഗതി പൊരിച്ചൂ ട്ടാ ..
   Published by:Aneesh Anirudhan
   First published:
   )}