ശബരിമല സ്വര്‍ണപ്പാളി മാര്‍ച്ച്; സന്ദീപ് വാര്യര്‍ അടക്കമുള്ള കോണ്‍ഗ്രസ് പ്രവർത്തകർക്ക് ജാമ്യം

Last Updated:

കേസില്‍ ഒന്നാം പ്രതിയാണ് സന്ദീപ് വാര്യര്‍

News18
News18
ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാർച്ചിലെ സംഘർഷത്തെ തുടർന്ന് റിമാൻഡിലായ പ്രവർത്തകർക്ക്  പത്തനംതിട്ട കോടതി ജാമ്യം അനുവദിച്ചു.
കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ അടക്കം പതിനാല് പ്രവർത്തകർക്കും മൂന്ന് വനിതാ പ്രവർത്തകർക്കുമാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ഒന്നാം പ്രതിയാണ് സന്ദീപ് വാര്യര്‍. യുത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജയ് ഇന്ദുചൂഡൻ, സംസ്ഥാന സെക്രട്ടറിമാരായ സാം ജി ഇടമുറി, അനീഷ് വേങ്ങവിള, നഹാസ് പത്തനംതിട്ട എന്നിവർക്കും ജാമ്യം ലഭിച്ചു.വിജയ് ഇന്ദുചൂഡനാണ് രണ്ടാംപ്രതി.
advertisement
സന്ദീപ് വാര്യരുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം അക്രമാസക്തരായ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നിലെത്തുകയും ഓഫീസിന് നേരെ തേങ്ങ വലിച്ചെറിയുകയുമായിരുന്നു. ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ തേങ്ങ ഉടയ്ക്കുമെന്നായിരുന്നു ആദ്യം അറിയിച്ചത്. തേങ്ങ തീര്‍ന്നതോടെ കല്ലുകളും വലിച്ചെറിയുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല സ്വര്‍ണപ്പാളി മാര്‍ച്ച്; സന്ദീപ് വാര്യര്‍ അടക്കമുള്ള കോണ്‍ഗ്രസ് പ്രവർത്തകർക്ക് ജാമ്യം
Next Article
advertisement
ബിൽഡിംഗ് 17, റൂം നമ്പർ 13; ഫരീദാബാദ് യൂണിവേഴ്‌സിറ്റി ഡൽഹി സ്‌ഫോടന ഗൂഢാലോചനയുടെ കേന്ദ്രമായി മാറിയതെങ്ങനെ?
ബിൽഡിംഗ് 17, റൂം നമ്പർ 13; ഫരീദാബാദ് യൂണിവേഴ്‌സിറ്റി ഡൽഹി സ്‌ഫോടന ഗൂഢാലോചനയുടെ കേന്ദ്രമായി മാറിയതെങ്ങനെ?
  • ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ 17ാം നമ്പർ കെട്ടിടത്തിലെ 13ാം നമ്പർ മുറി സീൽ ചെയ്തിരിക്കുന്നു.

  • ഡൽഹി സ്‌ഫോടനത്തിന് പിന്നിലെ ഗൂഢാലോചനയുടെ കേന്ദ്രമായി ഈ മുറി പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി.

  • ഫൊറൻസിക് പരിശോധനയ്ക്കായി ലാബിൽ നിന്ന് രാസ അവശിഷ്ടങ്ങളും മറ്റ് വസ്തുക്കളും ശേഖരിച്ചിട്ടുണ്ട്.

View All
advertisement