LIVE- ശബരിമല വിധി പുനഃപരിശോധിക്കും; നിലവിലെ വിധിക്ക് സ്റ്റേ ഇല്ല

Last Updated:
ന്യൂഡൽഹി: രാജ്യം കാതോർത്ത ശബരിമലയിലെ വിധിനിർണായക ദിനത്തിൽ പരമോന്നത കോടതിയിൽ നിന്നുണ്ടായത് അയ്യപ്പഭക്തർക്ക് പ്രത്യാശ പകരുന്ന തീരുമാനം. ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെയുള്ള അമ്പതു റിവ്യൂ ഹർജികളും നാല് റിട്ട് ഹർജികളും ജനുവരി 22നു തുറന്ന കോടതിയിൽ വാദം കേൾക്കും. എന്നാൽ, ഈ മാസം പതിനാറിന് തുടങ്ങുന്ന മണ്ഡലകാലത്ത് സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നത് കോടതി തടഞ്ഞില്ല. നിലവിലുള്ള സുപ്രീംകോടതി ഉത്തരവ് സ്റ്റേ ചെയ്യുന്നില്ലെന്നു കോടതി ഇന്നത്തെ വിധിയിൽ എടുത്തു പറഞ്ഞു.
നാലുവരി വിധിന്യായമാണ് ഇതുസംബന്ധിച്ച് സുപ്രീം കോടതി പുറത്തിറക്കിയത്.
'എല്ലാ പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും ജനുവരി 22ന് തുറന്ന കോടതിയിൽ അനുയോജ്യമായ ബെഞ്ചിൽ വാദം കേൾക്കും. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനും സംസ്ഥാന സർക്കാരും കക്ഷികളായ കേസിൽ 2018 സെപ്റ്റംബർ 28ൽ പുറപ്പെടുവിച്ച കോടതി വിധിക്ക് സ്റ്റേ ഉണ്ടായിരിക്കുന്നതല്ലെന്ന് വ്യക്തമാക്കുന്നു'.
advertisement
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഇന്ന് ചീഫ് ജസ്റ്റിസിന്റെ ചേംബറിൽ റിവ്യൂ ഹർജികൾ പരിഗണിച്ചു തീരുമാനമെടുത്തത്. രാവിലെ റിട്ട് ഹർജികൾ പരിഗണനയ്ക്കു വന്നപ്പോൾ അത് റിവ്യൂ ഹർജിക്ക്‌ ശേഷം പരിഗണിക്കാമെന്ന് കോടതി പറഞ്ഞിരുന്നു. ഇനി ജനുവരി 22 നു എല്ലാ ഹർജികളും ഒന്നിച്ചു പരിഗണിക്കുന്നതോടെ ശബരിമല നിയമയുദ്ധം വീണ്ടും നീളുകയാണ്.
തത്സമയവിവരങ്ങൾ ചുവടെ...
മലയാളം വാർത്തകൾ/ വാർത്ത/Kerala/
LIVE- ശബരിമല വിധി പുനഃപരിശോധിക്കും; നിലവിലെ വിധിക്ക് സ്റ്റേ ഇല്ല
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement