advertisement

മന്ത്രി വീണാ ജോർജിന്റെ കഴുത്തിന് ക്ഷതമേറ്റെന്ന് മെഡിക്കൽ ബുള്ളറ്റിൻ; MRI ‌എടുക്കും

Last Updated:

ഡോക്ടർമാരുടെ വിദഗ്ധ സംഘം മന്ത്രിയെ പരിശോധിച്ചു

മന്ത്രി വീണാ ജോർജ്
മന്ത്രി വീണാ ജോർജ്
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ എസ് യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മന്ത്രി വീണാ ജോർജിന്റെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ടു. മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഡോക്ടർമാരുടെ വിദഗ്ധ സംഘം മന്ത്രിയെ പരിശോധിച്ചു. എംആർഐ സ്കാനിങ് നടത്തണമെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചു. അതേസമയം, വിദഗ്ധ ചികിത്സക്കായി മന്ത്രിയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം.
ഇതും വായിക്കുക: ആരോഗ്യമന്ത്രിക്കെതിരായ KSU ആക്രമണത്തിൽ വധശ്രമത്തിന് കേസെടുത്തു; 5 പേർ അറസ്റ്റിൽ
വന്ദേ ഭാരത് എക്‌സ്പ്രസ്സിൽ തിരുവനന്തപുരത്തേക്ക് മടങ്ങാനായി സ്റ്റേഷനിലെത്തിയ മന്ത്രിയെ കെ എസ്‌ യു പ്രവർത്തകർ തടയുകയായിരുന്നു. കഴുത്തിനും കൈക്കും പരിക്കേറ്റ മന്ത്രി നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മന്ത്രിയുടെ കഴുത്തിൽ ബെൽറ്റ് ഇട്ടിട്ടുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആദ്യം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
ഇതും വായിക്കുക: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി
ബുധനാഴ്ച വൈകുന്നേരം 3.15ഓടെ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപം വെച്ചാണ് പ്രതിഷേധവും അക്രമവും അരങ്ങേറിയത്. കെ എസ്‌ യു ജില്ലാ പ്രസിഡന്റ് അതുൽ എം സിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. രാവിലെ കല്യാടുള്ള ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെയും ഉച്ചയ്ക്ക് പെരിങ്ങോം താലൂക്ക് ആശുപത്രിയുടെയും ഉദ്ഘാടന ചടങ്ങുകൾ കഴിഞ്ഞാണ് മന്ത്രി റെയിൽവേ സ്റ്റേഷനിലെത്തിയത്. എന്നാൽ ദൃശ്യങ്ങളിലൊന്നും മന്ത്രിയെ കയ്യേറ്റം ചെയ്തതായി വ്യക്തമല്ലെന്നും മന്ത്രിയാണ് പ്രവർത്തകർക്കെതിരെ ആക്രോശിച്ചെത്തിയതെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.
advertisement
ഇതിനിടെ, കെ എസ് യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അഞ്ചുപേർ കസ്റ്റഡിയിലെന്നാണ് സൂചന. എന്നാല്‍, കെ എസ് യു പ്രവർത്തകരാരും മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ലെന്നും സിപിഎം മെനഞ്ഞ രാഷ്ട്രീയ നാടകമാണിതെന്നുമാണ് കോൺഗ്രസ് നേതാക്കൾ‌ ആരോപിക്കുന്നത്.
Summary: The Kannur District Hospital has released an official medical bulletin regarding Health Minister Veena George’s condition after she was injured during a black-flag protest by KSU activists. The medical board stated that the Minister has sustained a neck injury. A specialist team of doctors has recommended an MRI scan to determine the extent of the internal damage to her neck and hand.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മന്ത്രി വീണാ ജോർജിന്റെ കഴുത്തിന് ക്ഷതമേറ്റെന്ന് മെഡിക്കൽ ബുള്ളറ്റിൻ; MRI ‌എടുക്കും
Next Article
advertisement
നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയിൽ; 36-ാം വയസ്സിലെ വിയോഗത്തിൽ നടുങ്ങി തമിഴ് സിനിമാലോകം
നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയിൽ; 36-ാം വയസ്സിലെ വിയോഗത്തിൽ നടുങ്ങി തമിഴ് സിനിമാലോകം
  • തമിഴ് ടെലിവിഷൻ താരമായ സുഭാഷിണി ബാലസുബ്രഹ്മണ്യത്തെ ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി

  • 36-ാം വയസ്സിൽ നടിയുടെ ദാരുണ അന്ത്യം തമിഴ് സിനിമാലോകത്ത് വലിയ ദുഃഖം സൃഷ്ടിച്ചു

  • മരണത്തിന് മുൻപ് ഭർത്താവുമായി തർക്കം ഉണ്ടായതും മാനസിക സമ്മർദവും മരണത്തിൽ പങ്ക് വഹിച്ചതായി സംശയം

View All
advertisement