advertisement

Viral video | പഠിപ്പിക്കലിനിടെ 19കാരി വിദ്യാർത്ഥിനിയെ പ്രൊപ്പോസ് ചെയ്ത് 50കാരൻ അധ്യാപകൻ; തൂക്കിയടിച്ച് വിദ്യാർഥികൾ

Last Updated:

50 വയസ്സുള്ള പ്രൊഫസർ അബ്ദുൾ മുഹമ്മദ് 19 വയസ്സുള്ള വിദ്യാർത്ഥിനിയെ പഠിപ്പിക്കുന്നതിനിടെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട രണ്ട് വീഡിയോകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു

(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
ബെംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളേജ് ക്ലാസ് മുറിയിൽ പ്രൊഫസർ വിദ്യാർത്ഥിനിയോട് വിവാഹാഭ്യർത്ഥന നടത്തിയ സംഭവം വിവാദമാവുന്നു. ഇങ്ങനെയൊരു കാര്യം നടന്നതായി ആരോപിക്കപ്പെട്ടതിനെത്തുടർന്ന് സംഘർഷഭരിത രംഗങ്ങൾ പൊട്ടിപ്പുറപ്പെട്ടു. നെലമംഗലയിലെ ടി. ബെഗൂരിലുള്ള ശ്രീ സിദ്ധാർത്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & റിസർച്ച് സെന്ററിലാണ് മാർച്ച് 26 ന് സംഭവം നടന്നതെന്ന് റിപ്പോർട്ടുണ്ട്.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, 50 വയസ്സുള്ള പ്രൊഫസർ അബ്ദുൾ മുഹമ്മദ് 19 വയസ്സുള്ള വിദ്യാർത്ഥിനിയെ പഠിപ്പിക്കുന്നതിനിടെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട രണ്ട് വീഡിയോകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു.
ബെംഗളൂരു മെഡിക്കൽ കോളേജിലെ പ്രൊഫസർ വിദ്യാർത്ഥിനിയോട് വിവാഹാഭ്യർത്ഥന നടത്തി
ബാച്ചിനെ അഭിസംബോധന ചെയ്ത് വിദ്യാർത്ഥിയോട് വിവാഹാഭ്യർത്ഥന നടത്തുന്ന ദൃശ്യം ഒരു വീഡിയോയിൽ കാണാം. വിദ്യാർത്ഥിനി മുൻപൊരിക്കൽ തന്നോടുള്ള വികാരങ്ങൾ തുറന്നുപറഞ്ഞിരുന്നുവെന്നും താൻ അതിന് മറുപടി നൽകിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രൊഫസർ ഒരു കാർട്ടൺ ചോക്ലേറ്റ് കൊണ്ടുവരികയും, അത് വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യാൻ അദ്ദേഹം ഒരാളോട് നിർദ്ദേശിക്കുകയുമായിരുന്നു.
advertisement
വിദ്യാർത്ഥി ഉടൻ തന്നെ എതിർത്തു. വിഷയം പ്രിൻസിപ്പലിന്റെ അടുത്തേക്ക് എത്തിക്കുമെന്നായി. യുവതി അധ്യാപകനെ നേരിട്ട് ചോദ്യം ചെയ്യുകയും എപ്പോഴാണ് താൻ വിവാഹാഭ്യർത്ഥന നടത്തിയതെന്ന് ചോദിക്കുകയും ചെയ്തു.
വീഡിയോയിൽ, പ്രൊഫസർ തന്റെ അവകാശവാദം കൂടുതൽ ഊന്നിപ്പറയുന്നത് കാണാം: “മുഹമ്മദ്, നിങ്ങളെ ഞാൻ സ്നേഹിക്കുന്നുവെന്ന് നീ പറഞ്ഞില്ലേ, നീ പറഞ്ഞില്ലേ?” എന്ന് അധ്യാപകൻ. താൻ പറഞ്ഞ കാര്യം ശരിവയ്ക്കാൻ സിസിടിവി ദൃശ്യങ്ങൾ നിലവിലുണ്ടെന്നും വാദിച്ചു.
വിദ്യാർത്ഥി അത് കാണിക്കാൻ ആവശ്യപ്പെട്ടതും അടുത്ത ദിവസം വിഷയം ചർച്ച ചെയ്യാമെന്ന് പറഞ്ഞ ശേഷം അയാൾ ക്ലാസ് മുറിയിൽ നിന്ന് ഇറങ്ങിപ്പോയി. ചോക്ലേറ്റ് ആസ്വദിക്കാൻ മറ്റു വിദ്യാർത്ഥികളോടായി പറഞ്ഞു.
advertisement
പ്രൊഫസറെ ചെരിപ്പുകൊണ്ട് അടിച്ചു
രണ്ടാമത്തെ വീഡിയോയിൽ, പ്രൊഫസറെ വിദ്യാർത്ഥികൾ ചെരിപ്പുകൊണ്ട് അടിക്കുന്നത് കാണാം.
ആളുകൾ ഓൺലൈനിൽ പറയുന്നത്
സംഭവം ഓൺലൈനിൽ വൈവിധ്യമാർന്ന പ്രതികരണങ്ങൾക്ക് കാരണമായി. ഒരു ഉപയോക്താവ് ഇങ്ങനെ അഭിപ്രായപ്പെട്ടു. “സത്യം പറഞ്ഞാൽ, ഇത് ശരിക്കും നിരാശാജനകമാണ്. കോളേജുകൾ പഠനത്തിനുള്ള സുരക്ഷിത ഇടങ്ങളായിരിക്കണം. കാര്യങ്ങൾ വിവാദങ്ങളിലേക്കും അക്രമത്തിലേക്കും നീങ്ങുന്ന സ്ഥലങ്ങളല്ല. ഒരു അധ്യാപകൻ അതിരുകൾ ലംഘിക്കുമ്പോൾ, അത് വിദ്യാർത്ഥികൾക്ക് സിസ്റ്റത്തിലുള്ള അടിസ്ഥാന വിശ്വാസത്തെ തകർക്കുന്നു.”
പോലീസ് നടപടി സ്വീകരിച്ചോ
ബെംഗളൂരു റൂറലിലെ നെലമംഗല റൂറൽ പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിലാണ് സംഭവം. വിദ്യാർത്ഥിയോ പ്രൊഫസറോ ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അതിനാൽ, അധികാരികൾ ഇതുവരെ നിയമനടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
advertisement
Summary: A professor has proposed to a student in a private medical college classroom in Bengaluru. 50-year-old professor Abdul Mohammed proposed to the 19-year-old student while he was teaching. Two videos related to the incident have surfaced online
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral video | പഠിപ്പിക്കലിനിടെ 19കാരി വിദ്യാർത്ഥിനിയെ പ്രൊപ്പോസ് ചെയ്ത് 50കാരൻ അധ്യാപകൻ; തൂക്കിയടിച്ച് വിദ്യാർഥികൾ
Next Article
advertisement
പശ്ചിമേഷ്യൻ സംഘർഷം: ഊർജസുരക്ഷയും തയാറെടുപ്പുകളും വിലയിരുത്താൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു
പശ്ചിമേഷ്യൻ സംഘർഷം: ഊർജസുരക്ഷയും തയാറെടുപ്പുകളും വിലയിരുത്താൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു
  • പശ്ചിമേഷ്യയിലെ യുദ്ധം പശ്ചാത്തലത്തിൽ ഊർജസുരക്ഷയും തയാറെടുപ്പുകളും വിലയിരുത്താൻ യോഗം വിളിച്ചു

  • മാർച്ച് 27ന് പ്രധാനമന്ത്രി മോദി എല്ലാ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിൽ ചർച്ച നടത്തും

  • ഹോർമുസ് ഉപരോധം മൂലമുള്ള ഊർജ പ്രതിസന്ധിയെ കുറിച്ച് സർവകക്ഷി യോഗത്തിൽ ചർച്ച നടത്തി

View All
advertisement