ഇന്റർഫേസ് /വാർത്ത /Kerala / Berlin kunjananthan Nair | ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവർത്തകൻ

Berlin kunjananthan Nair | ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവർത്തകൻ

കണ്ണൂര്‍ നാറാണത്തെ വീട്ടിലായിരുന്നു അന്ത്യം

കണ്ണൂര്‍ നാറാണത്തെ വീട്ടിലായിരുന്നു അന്ത്യം

കണ്ണൂര്‍ നാറാണത്തെ വീട്ടിലായിരുന്നു അന്ത്യം

  • Share this:

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു. 97 വയസായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കണ്ണൂര്‍ നാറാണത്തെ വീട്ടിലായിരുന്നു അന്ത്യം. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബർലിനിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പത്രങ്ങളുടെ ലേഖകനായിരുന്നു.

പന്ത്രണ്ടാം വയസിൽ കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ബാലഭാരത സംഘം സെക്രട്ടറിയായി ഇ.കെ. നായനാർക്കൊപ്പമാണ് അദ്ദേഹം പ്രവർത്തിച്ചു തുടങ്ങിയത്. ഇ.എം.എസിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായും എകെജിയ്‌ക്കൊപ്പവും പ്രവർത്തിച്ചു.1962ൽ ബർലിനിൽ ഇന്ത്യയിലെ കമ്യൂണിസ്‌റ്റ് പാർട്ടി പത്രങ്ങളുടെ ലേഖകനായി . പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം ചേർന്ന് പ്രവര്‍ത്തിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. 1965 മുതൽ 82 വരെ ‘ബ്ലിറ്റ്‌സിന്റെ’ യൂറോപ്യൻ ലേഖകൻ. സിഐഎയെക്കുറിച്ച് ‘ഡെവിൾ ഇൻ ഹിസ് ഡാർട്ട്’ എന്ന അന്വേഷണാത്മക ലേഖനങ്ങളടങ്ങുന്ന പുസ്‌തകം രചിച്ചു. 2005ൽ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയെങ്കിലും 2015ൽ തിരിച്ചെടുത്തു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Berlin Kunjananthan Nair, Cpm, Obit