advertisement

ക്ലാസില്‍ വരാത്തതിന് മഹാരാജാസ് കോളേജിന്റെ നോട്ടീസ്; പഠനം നിർത്തുകയാണെന്ന് SFI നേതാവ് ആർഷോയുടെ വിശദീകരണം

Last Updated:

ആറാം സെമസ്റ്റര്‍ കൊണ്ട് എക്‌സിറ്റ് ഓപ്ഷന്‍ എടുക്കുകയാണെന്ന് ഇതിന് മറുപടി നല്‍കിയതായാണ് വിവരം

കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ മഹാരാജാസ് കോളേജിലെ പഠനം നിർത്തുന്നു. ആര്‍ക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്‌സില്‍ ഏഴാം സെമസ്റ്റര്‍ വിദ്യാർത്ഥിയായ ആര്‍ഷോ ഈ സെമസ്റ്റര്‍ ആരംഭിച്ച ശേഷം ക്ലാസില്‍ എത്തിയിട്ടില്ലെന്ന് കാണിച്ച് കോളേജ് അധികൃതര്‍ നോട്ടിസ് അയച്ചിരുന്നു. ആറാം സെമസ്റ്റര്‍ കൊണ്ട് എക്‌സിറ്റ് ഓപ്ഷന്‍ എടുക്കുകയാണെന്ന് ഇതിന് മറുപടി നല്‍കിയതായാണ് വിവരം. ഇമെയില്‍ മുഖേനയാണ് ക്ലാസ് ടീച്ചറെ വിവരം അറിയിച്ചത്.
15 ദിവസം തുടര്‍ച്ചയായി ഹാജരായില്ലെങ്കില്‍ വിശദീകരണം ചോദിക്കാറുണ്ട്. ഇത്തരത്തില്‍ സാങ്കേതികമായി അന്വേഷിച്ചതാണെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം. ഏഴാം സെമസ്റ്ററില്‍ തുടര്‍ പഠനത്തിന് പേരുള്ള സാഹചര്യത്തില്‍ ആര്‍ഷോയ്ക്ക് എക്‌സിറ്റ് ഓപ്ഷന്‍ നല്‍കാനാകുമോ അതോ 'റോള്‍ ഔട്ട്' എന്ന പുറത്താക്കല്‍ നടപടിയാണോ സ്വീകരിക്കുക എന്ന കാര്യത്തില്‍ യൂണിവേഴ്‌സിറ്റിയുടെ അഭിപ്രായം തേടിയിരിക്കുകയാണ് കോളേജ് എന്നാണ് വിവരം.
10 സെമസ്റ്ററുള്ള ഇന്റഗ്രേറ്റഡ് കോഴ്‌സില്‍ ആറു സെമസ്റ്റര്‍ കഴിഞ്ഞാല്‍ എക്‌സിറ്റ് ഓപ്ഷന്‍ എടുക്കാമെന്നാണ് ചട്ടം. ഡിഗ്രിയുടെ തുടര്‍ച്ചയായി പിജിയും കൂടി പഠിക്കാനുള്ളതാണ് ഇന്റഗ്രേറ്റഡ് കോഴ്‌സ്. ആറു സെമസ്റ്റര്‍ കഴിഞ്ഞാല്‍ ബിരുദം മാത്രമേ പൂര്‍ത്തിയാകുന്നുള്ളൂ. ഡിഗ്രി കൊണ്ട് മഹാരാജാസിലെ പഠനം അവസാനിപ്പിക്കുന്നു എന്നുമാണ് ആര്‍ഷോ വ്യക്തമാക്കിയിരിക്കുന്നത്. ഇത് അനുവദിക്കുമോ അതോ റോള്‍ ഔട്ട് ചെയ്യുക എന്ന സാങ്കേതികകാര്യം ചെയ്യുമോ കോളജ് അധികൃതര്‍ എന്നാണ് അറിയാനുള്ളത്. നേരത്തെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തിലടക്കം ആര്‍ഷോ ഇടംപിടിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്ലാസില്‍ വരാത്തതിന് മഹാരാജാസ് കോളേജിന്റെ നോട്ടീസ്; പഠനം നിർത്തുകയാണെന്ന് SFI നേതാവ് ആർഷോയുടെ വിശദീകരണം
Next Article
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement