Hibi Eden | ലോ കോളേജിൽ SFI നടത്തിയത് ക്രൂരത; സംഘടനയെ നിരോധിക്കണം; ഹൈബി ഈഡൻ

Last Updated:

എസ്എഫ്ഐക്കാരുടെ ആക്രമണത്തെ സംസ്ഥാന സർക്കാർ പ്രോത്സാഹിപ്പിക്കുന്നുവെന്നും എംപി പറഞ്ഞു

ഹൈബി ഈഡൻ
ഹൈബി ഈഡൻ
തിരുവനന്തപുരം ലോ കോളേജിലെ (Thiruvananthapuram Law College) സംഘർഷം ലോക്സഭയിൽ ഉന്നയിച്ച് ഹൈബി ഈഡൻ എം പി (Hibi Eden). നിരന്തരമായി വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുകയും അവരുടെ മൗലിക അവകാശങ്ങൾ പോലും നിഷേധിക്കുന്ന എസ്എഫ്ഐയെ (SFI) ഭീകര സംഘടനകളുടെ പട്ടികയിൽ പെടുത്തി നിരോധിക്കണെമന്നായിരുന്നു ഹൈബി ഈഡൻ ലോക്സഭയിൽ ഉന്നയിച്ചത്.
ചൊവ്വാഴ്ച കോളേജ് തിരഞ്ഞെടുപ്പിന് ശേഷം രാത്രി തിരുവനന്തപുരം ലോ കോളേജിൽ വനിതാ പ്രവർത്തകയുൾപ്പെടെയുള്ളവരെ അതിക്രൂരമായി മർദ്ദിച്ചതിന്റെ പശ്ചാത്തലത്തിലാണ് എംപി ലോക്സഭയിൽ വിഷയം ഉന്നയിച്ചത്. ലോ കോളജിൽ എസ്എഫ്ഐ നടത്തിയത് ക്രൂരതയെന്ന് ചൂണ്ടിക്കാട്ടിയ എംപി വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഇടപെടൽ നടക്കുന്നില്ലെന്നും അതുകൊണ്ട് കേന്ദ്രസർക്കാർ തന്നെ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, എസ്എഫ്ഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു,  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ നിയമസഭ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് പോകാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷം കനത്തതോടെ പോലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു.
advertisement
Also read- KSU | ലോ കോളേജ് അക്രമം; കെ.എസ്.യു നിയമസഭാ മാര്‍ച്ചിനിടെ സംഘര്‍ഷം, പോലീസും പ്രവര്‍ത്തകരും ഏറ്റമുട്ടി
കെ.എസ്.യു വനിതാ പ്രവര്‍ത്തകയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. തുടര്‍ന്ന് പാളയത്ത് കെഎസ്‌യു പ്രവര്‍ത്തകര്‍ എം.ജി റോഡ് ഉപരോധം നടത്തി. ഇതിനിടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രക്തസാക്ഷി മണ്ഡപത്തിന് സമീപം സ്ഥാപിച്ചിരുന്ന ഇടത് സംഘടനകളുടെ ഫ്‌ളക്‌സുകളും കൊടികളും തകര്‍ത്തു. പോലീസുമായി നേരിട്ട് ഏറ്റുമുട്ടലുമുണ്ടായി. കെ.എം.അഭിജിത്, ഷാഫി പറമ്പില്‍ എംഎല്‍എ, റോജി എം.ജോണ്‍, അന്‍വര്‍ സാദത്ത് അടക്കമുള്ളർ സംഭവസ്ഥലത്തെത്തിയിരുന്നു.
advertisement
തിരുവനന്തപുരം ലോ കോളജിൽ SFI-KSU സംഘർഷം; KSU വനിതാ നേതാവടക്കം മൂന്നു പേർക്ക് പരിക്ക്
തിരുവനന്തപുരം ലോ കോളജില്‍ (Thiruvananthapuram Law College) യൂണിയന്‍ ഉദ്ഘാടനത്തിനിടെ സംഘര്‍ഷം. എസ്എഫ്‌ഐ- കെ.എസ്‌.യു (SFI-KSU) പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ കെ.എസ്‌.യു യൂണിറ്റ് പ്രസിഡന്റ് സഫ്‌നയടക്കം മുന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മിഥുന്‍, ആഷിഖ് എന്നീ കെ.എസ്‌.യു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കോളജ് യുണിയന്‍ ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങിയ കെ.എസ്‌.യു പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചെയതതെന്ന് കെ.എസ്‌.യു ആരോപിച്ചു. രാത്രി എട്ടോടെയാണ് സംഘർഷം. സംഭവത്തിന്റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
advertisement
Also Read- 'കെ വി തോമസിന് ചെവി കേള്‍ക്കുമോ? 90 കഴിഞ്ഞവരെ ഇനിയും രാജ്യസഭയില്‍ ഇരുത്തരുത്, യുവാക്കള്‍ക്ക് അവസരം നല്‍കണം': പിസി ജോര്‍ജ്
കോളജ് യുണിയന്‍ തെരഞ്ഞെടുപ്പില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് കെ.എസ്‌.യു സ്ഥാനാർഥി വിജയിച്ചിരുന്നു. ഇതിനെ ചൊല്ലിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിച്ചതെന്ന് കെ.എസ്‌.യു നേതാകള്‍ പറയുന്നു. പരിക്കേറ്റ കെ.എസ്‌.യു പ്രവര്‍ത്തകരെ തിരുവന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കെ.എസ്‌.യുവിന്റെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Hibi Eden | ലോ കോളേജിൽ SFI നടത്തിയത് ക്രൂരത; സംഘടനയെ നിരോധിക്കണം; ഹൈബി ഈഡൻ
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement