Thiruvananthapuram Airport| 'വിമാനത്താവള വികസനത്തിന് ഇതുമാത്രമാണ് പോംവഴി '; സ്വകാര്യവത്കരണത്തെ അനുകൂലിച്ച് ശശി തരൂര്‍ എംപി
- Published by:Rajesh V
- news18-malayalam
Last Updated:
ഭൂമിയുടെയും വിമാനത്താവളത്തിന്റെയും ഉടമസ്ഥാവകാശവും എടിസി, സുരക്ഷ, കസ്റ്റംസ്, ഇമിഗ്രേഷൻ എന്നിവയുടെ ഉത്തരവാദിത്തവും ഇപ്പോഴും സർക്കാർ ഏജൻസികളിൽ നിലനിൽക്കുന്നു.- ശശി തരൂർ
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെ അനുകൂലിച്ച് ശശി തരൂര്‍ എം.പി. വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനി ഏറ്റെടുക്കുന്നതിലൂടെ മാത്രമേ വിമാനത്താവള വികസനം സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ ചരിത്രത്തിനും നിലയ്ക്കും സാധ്യതകൾക്കും ഉപകാരപ്രദമാകുന്നതരത്തിൽ ഒന്നാംതരം വിമാനത്താവളമാണ് ജനങ്ങൾക്ക് വേണ്ടത്. ഈ സാഹചര്യത്തിൽ, തീരുമാനം, എത്ര വിവാദപരമാണെങ്കിലും, നമ്മൾ അനുഭവിച്ച വലിയ കാലതാമസത്തേക്കാൾ നല്ലതാണ്. വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ സ്ഥാപനത്തിന് നൽകുക മാത്രമാണ് വികസനം സാധ്യമാകാൻ ഏകപോംവഴി. ഏതു കമ്പനിയായാലും ഭൂമിയുടെയും വിമാനത്താവളത്തിന്റെയും ഉടമസ്ഥാവകാശവും എടിസി, സുരക്ഷ, കസ്റ്റംസ്, ഇമിഗ്രേഷൻ എന്നിവയുടെ ഉത്തരവാദിത്തം ഇപ്പോഴും സർക്കാർ ഏജൻസികളിൽ നിലനിൽക്കുന്നു.''- ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പിന് നല്‍കാന്‍ കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം,നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും. ജയ്പുര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വര്‍ഷത്തേക്ക് സ്വകാര്യകമ്പനികള്‍ക്ക് നടത്തിപ്പിന് നല്‍കും. രാജ്യത്തെ നൂറിലധികം വിമാനത്താവളങ്ങളുടെ ഉടമസ്ഥത, നടത്തിപ്പ് അവകാശം എന്നിവ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റിക്കാണ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ലഖ്‌നൗ, മംഗലാപുരം എന്നീ വിമാനത്താവളങ്ങള്‍ നേരത്തെ അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നല്‍കിയിരുന്നു.
advertisement
advertisement
അതേസമയം, വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുഖ്യമന്ത്രി കത്തെഴുതി. തീരുമാനത്തോടു സഹകരിക്കില്ല. വ്യോമയാന മന്ത്രാലയം സംസ്ഥാനത്തിന് നൽകിയ ഉറപ്പ് ലംഘിച്ചു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ ആണെന്നതു കണക്കാക്കിയില്ലെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 20, 2020 3:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Thiruvananthapuram Airport| 'വിമാനത്താവള വികസനത്തിന് ഇതുമാത്രമാണ് പോംവഴി '; സ്വകാര്യവത്കരണത്തെ അനുകൂലിച്ച് ശശി തരൂര്‍ എംപി