ശശി എന്ന് എന്തുകൊണ്ട് പേരിട്ടു? ശശി തരൂർ പറയുന്നു

Last Updated:

'മലയാള കലണ്ടർ പ്രകാരം എന്റെ ജന്മ നക്ഷത്രം ഇന്നാണ്. ഈ ദിവസം എന്റെ കുടുംബത്തിന് വളരെ പ്രധാനപ്പെട്ടതാണ്'

News18
News18
ന്യൂഡൽഹി: ശിവരാത്രിയും തന്റെ പേരും തമ്മിൽ ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂർ എം പി. മഹാശിവരാത്രി ദിനത്തിലാണ് താൻ ജനിച്ചതെന്നും 'ശശി' എന്നത് ശിവന്റെ തലയിൽ കാണുന്ന ചന്ദ്രക്കലയാണെന്നും ശശി തരൂർ വ്യക്തമാക്കി.
'ഞാൻ മഹാശിവരാത്രി ദിനത്തിലാണ് ജനിച്ചത്. ശിവന്റെ തലയിലെ ചന്ദ്രക്കലയാണ് ശശി. മലയാള കലണ്ടർ പ്രകാരം എന്റെ ജന്മ നക്ഷത്രം ഇന്നാണ്. ഈ ദിവസം എന്റെ കുടുംബത്തിന് വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ ഔദ്യോഗിക ജന്മദിനം മാർച്ച് ഒമ്പതാണ്. രേഖകളിൽ എല്ലാം അതാണ് ഉള്ളത്'- അദ്ദേഹം പറഞ്ഞു.
പാലക്കാട് തരൂർ ചന്ദ്രശേഖരൻ നായരുടെയും ലില്ലി തരൂരിന്റെയും മകനായി 1956 മാർച്ച് 9 ന് ലണ്ടനിലാണ് ശശി തരൂർ ജനിച്ചത്.
advertisement
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും പുകഴ്ത്തി അഭിമുഖത്തിൽ തരൂർ സംസാരിച്ചതും ലേഖനമെഴുതിയതും വലിയ ചർച്ചയായിരുന്നു. സങ്കുചിത രാഷ്ട്രീയ ചിന്ത തനിക്കില്ലെന്നാണ് വിവാദത്തിന് പിന്നാലെ ശശി തരൂർ പറഞ്ഞത്. എതിരാളികൾ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണ നൽകണം. ബിജെപിയിലേക്ക് പോകാൻ ആലോചനയില്ലെന്നും തന്റെ വിശ്വാസങ്ങളോട് ചേർന്ന് നിൽക്കുന്ന പാർട്ടിയല്ലെന്നും തരൂർ വ്യക്തമാക്കിയിരുന്നു.
Thiruvananthapuram MP Shashi Tharoor reveals how he was named so and how it is connected to Maha Shivarathri
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശശി എന്ന് എന്തുകൊണ്ട് പേരിട്ടു? ശശി തരൂർ പറയുന്നു
Next Article
advertisement
തിരുവനന്തപുരം നഗരസഭയിൽ വി വി രാജേഷ് സ്ഥാനാർഥി; സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മേയർ; ആശാ നാഥ് ഡെപ്യൂട്ടി
തിരുവനന്തപുരം നഗരസഭയിൽ വി വി രാജേഷ് സ്ഥാനാർഥി; സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മേയർ; ആശാ നാഥ് ഡെപ്യൂട്ടി
  • തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയുടെ ആദ്യ മേയറായി വിവി രാജേഷ് സ്ഥാനാർത്ഥിയാകുന്നു

  • നീണ്ട ചർച്ചകൾക്കൊടുവിൽ ആർഎസ്എസിന്റെ പിന്തുണയോടെ രാജേഷിന്റെ പേരാണ് നിർദേശിച്ചത്

  • കരുമം വാർഡിൽ നിന്നും ജയിച്ച ആശാനാഥിനെ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നു

View All
advertisement