ഹോൺ മുഴക്കി, വളരെ അടുത്തായതിനാൽ രക്ഷപ്പെടാനായില്ല; ഷൊർണൂർ ട്രെയിൻ അപകടത്തിൽ ലോക്കോപൈലറ്റ്
- Published by:Rajesh V
- news18-malayalam
Last Updated:
ഷൊര്‍ണൂര്‍ റെയില്‍വേ പാലത്തില്‍വെച്ച് തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ് ഇടിച്ചായിരുന്നു അപകടം
പാലക്കാട്: ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി ശുചീകരണ തൊഴിലാളികളായ നാലു തമിഴ്‌നാട് സ്വദേശികളുടെ ജീവൻ പൊലിഞ്ഞിരുന്നു. റെയില്‍വേ ട്രാക്കില്‍നിന്ന് മാലിന്യം നീക്കുന്ന ജോലിയിലേര്‍പ്പെട്ടിരുന്ന തമിഴ്നാട് വിഴുപുരം സ്വദേശികളായ ലക്ഷ്മണ്‍, വള്ളി, റാണി, ലക്ഷ്മണന്‍ എന്നിവരായിരുന്നു മരിച്ചത്. ഇപ്പോൾ സംഭവത്തില്‍ പ്രതികരണവുമായി വന്നിരിക്കുകയാണ് കേരള എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റ്.
തൊട്ടുമുൻപുള്ള വളവ് തിരിഞ്ഞ ഉടനെയാണ് റെയില്‍വേ പാലത്തില്‍ ആളുകളെ കണ്ടത്. വളരെ അപ്രതീക്ഷിതമായിരുന്നു. പലതവണ ഹോണ്‍ അടിച്ചു. എമര്‍ജന്‍സി ഹോണും മുഴക്കി. പക്ഷേ, അവര്‍ വളരെ അടുത്തായിരുന്നു. അവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. തനിക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ലോക്കോ പൈലറ്റ് പറഞ്ഞു.
ഷൊര്‍ണൂര്‍ റെയില്‍വേ പാലത്തില്‍വെച്ച് തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ് ഇടിച്ചായിരുന്നു അപകടം. ശനിയാഴ്ച വൈകിട്ട് 3.45 ഓടെയായിരുന്നു സംഭവം. ട്രെയിന്‍വരുന്നത് കണ്ട് പാലത്തിലുണ്ടായിരുന്നവര്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിഞ്ഞില്ലെന്നാണ് പ്രാഥമികവിവരം. മൂന്നുപേരെ ട്രെയിന്‍ ഇടിച്ചിടുകയും മറ്റൊരാള്‍ പുഴയിലേക്ക് വീഴുകയുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Shoranur,Palakkad,Kerala
First Published :
November 02, 2024 7:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹോൺ മുഴക്കി, വളരെ അടുത്തായതിനാൽ രക്ഷപ്പെടാനായില്ല; ഷൊർണൂർ ട്രെയിൻ അപകടത്തിൽ ലോക്കോപൈലറ്റ്