advertisement

പി ജയരാജനും ടി വി രാജേഷിനും നിർണായകം; ഷുക്കൂർ വധക്കേസിലെ CBI കുറ്റപത്രം കോടതി ഇന്ന് പരിഗണിക്കും

Last Updated:

കുറ്റപത്രം തള്ളിക്കളയണമെന്ന് പ്രതികൾ ആവശ്യപ്പെടും

കണ്ണൂർ: അരിയിൽ ഷുക്കൂർ വധകേസിന്റെ കുറ്റപത്രം ഇന്ന് തലശ്ശേരി കോടതി പരിശോധിക്കും. സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ, ടി വി രാജേഷ് എം എൽ എ എന്നിവർ ഉൾപ്പെടെയുള്ള പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായേക്കും. കുറ്റപത്രം തള്ളിക്കളയണമെന്ന് പ്രതികൾ കോടതിയിൽ ആവശ്യപ്പെടും. സിബിഐ നിലപാട് അറിഞ്ഞ ശേഷം വിചാരണ എറണാകുളത്തേക്ക് മാറ്റാനാവശ്യപ്പെട്ടുള്ള നടപടികൾ ഷുക്കൂറിന്റെ കുടുംബം ശക്തമാക്കും.
നേരത്തെ കണ്ടെത്തി സമർപ്പിച്ചതിൽ നിന്ന് വ്യത്യസ്തമായി യാതൊന്നും സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ഇല്ലെന്ന് കാട്ടി കുറ്റപത്രം തള്ളാനുള്ള വാദം പി ജയരാജന്റെയും ടിവി രാജേഷിന്റെയും അഭിഭാഷകർ ഉയർത്തുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ഗൂഢാലോചനയും കൊലക്കുറ്റവും ചുമത്തപ്പെട്ട പി ജയരാജനെയും ടി വി രാജേഷ് എംഎൽഎയെയും കേസിൽ നിന്ന് ഒഴിവാക്കിക്കിട്ടാനായി വിടുതൽ ഹർജിയും തയാറായിക്കഴിഞ്ഞു. സിബിഐ കുറ്റം ചുമത്തിയ കേസുകൾ സിബിഐ കോടതിയിൽ വിചാരണ ചെയ്യണമെന്ന സുപ്രിം കോടതി നിർദേശം ചൂണ്ടിക്കാട്ടിയാകും വിചാരണ എറണാകുളത്തേക്ക് മാറ്റണമെന്ന് ഷുക്കൂറിന്റെ കുടുംബം ആവശ്യപ്പെടുക. എന്നാൽ വിടുതൽ ഹർജിയിലടക്കം ഇന്ന് തീരുമാനം ഉണ്ടാകുമോയെന്ന് ഉറപ്പില്ല.
advertisement
സി പി എം നേതാക്കൾക്ക് എതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തിയുള്ള അനുബന്ധ കുറ്റപത്രം സിബിഐ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കഴിഞ്ഞ ദിവസമാണ് സമർപ്പിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തിന് പ്രതികാരമായി എം എസ് എഫ് പ്രവർത്തകനായ അരിയിൽ ഷുക്കൂറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നണ് കേസ്. കേസിൽ 33 പ്രതികളാണ് ഉള്ളത്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പി ജയരാജനും ടി വി രാജേഷിനും നിർണായകം; ഷുക്കൂർ വധക്കേസിലെ CBI കുറ്റപത്രം കോടതി ഇന്ന് പരിഗണിക്കും
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement