കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും. രാവിലെ ഒമ്പതരയ്ക്കാണ് കൂടിക്കാഴ്ച .സിൽവർലൈൻ പദ്ധതി മംഗളൂരു വരെ നീട്ടുന്ന കാര്യമാകും ഇരുമുഖ്യമന്ത്രിമാരും പ്രധാനമായും ചർച്ച ചെയ്യുക. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ സതേൺ സോണൽ കൗൺസിൽ യോഗത്തിൽ സിൽവർലൈൻ സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടന്നിരുന്നു.
രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ ഇക്കാര്യം ചർച്ച നടത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായതാണ്.
സിൽവർ ലൈനിന്റെ സാങ്കേതിക വിവരങ്ങൾ കർണാടക സർക്കാർ കേരളത്തോട് ചോദിച്ചിരുന്നു. ഉദ്യോഗസ്ഥർ തമ്മിൽ ഇതു സംബന്ധിച്ച് ആശയവിനിമയവും നടന്നു.തലശേരി–മൈസൂരു, നിലമ്പൂർ–നഞ്ചൻകോട് പാതകളെക്കുറിച്ചും ചർച്ച നടക്കും. സി പി എം കർണാടക സംസ്ഥാന കമ്മിറ്റി ബാഗേപ്പള്ളിയിൽ സംഘടിപ്പിക്കുന്ന പൊതു പരിപാടിയിൽ പങ്കെടുക്കാനാണ് പിണറായി വിജയൻ കർണാടകയിലെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.