Silver Ring | തട്ടുകടയില്‍ നിന്ന് വാങ്ങിയ കപ്പബിരിയാണിയില്‍ വെള്ളിമോതിരം; നടപടി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭ ആരോഗ്യവിഭാഗം അന്വേഷണം തുടങ്ങി.
ആലപ്പുഴ: തട്ടുകടയില്‍ നിന്നും വാങ്ങിയ കപ്പബിരിയാണിയില്‍ വെള്ളിമോതിരം കണ്ടെത്തി. ആരോഗ്യവിഭാഗത്തിന് നല്‍കിയ പരാതിയില്‍ തട്ടുകട അടച്ചിടാന്‍ നിര്‍ദേശം നല്‍കി. കണിച്ചുകുളങ്ങര സ്വദേശിനി ഷാലിക്കാണ് കഴിഞ്ഞ ദിവസം തട്ടുകടയില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ നിന്നും മോതിരം കിട്ടിയത്.
നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടക്കെതിരെയാണ് പരാതി ഉയര്‍ന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭ ആരോഗ്യവിഭാഗം അന്വേഷണം തുടങ്ങി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കട അടച്ചിടുന്നതിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു.
നഗരത്തിലാണ് ഭക്ഷണം വില്‍പന നടത്തിയതെങ്കിലും പാകംചെയ്തത് തണ്ണീര്‍മുക്കം പഞ്ചായത്ത് പരിധിയിലാണെന്നതിനാല്‍ പഞ്ചായത്തിന്റെയും അനുമതിയിലായിരിക്കും തുടര്‍ നടപടികള്‍. നഗരത്തില്‍ ഹോട്ടലുകളില്‍ നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു നടപടിയെടുക്കുന്നതിനിടെയാണ് തട്ടുകടക്കെതിരെ പരാതി ഉയര്‍ന്നത്.
advertisement
Leptospirosis | സംസ്ഥാനത്ത് എലിപ്പനി മരണം 14 ആയി ഉയര്‍ന്നു; പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി മരണം 14 ആയി ഉയര്‍ന്നു. ഇന്ന് പുതുതായി മൂന്ന് കേസുകള്‍ കൂടി എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. അതേസമയം എലിപ്പനിയുള്‍പ്പടെ പകര്‍ച്ച വ്യാധികള്‍ നേരിടാന്‍ മുഴുവന്‍ ജില്ലകളിലും നടപടി ശക്തമാക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി.
കാലാവസ്ഥാ വ്യതിയാനവും മഴയും കാരണം പകര്‍ച്ചവ്യാധി കൂടാന്‍ സാധ്യതയുള്ള സാഹഹചര്യം മുന്നില്‍ കണ്ട് ജില്ലകള്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഹോട്ട് സ്പോട്ടുകള്‍ നിശ്ചയിച്ച് കൃത്യമായ ഇടപെടലുകള്‍ നടത്തണം. സംസ്ഥാനതല നിരീക്ഷണം ശക്തമാക്കണമെന്നും നിര്‍ദേശം നല്‍കി.
advertisement
ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, എച്ച്1 എന്‍1, ചിക്കന്‍ഗുനിയ, മഞ്ഞപ്പിത്തം, കോളറ, സിക, ഷിഗല്ല തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ടതാണ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കണം. എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, കാസര്‍ഗോഡ്, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം, മലപ്പുറം, കോട്ടയം, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലാണ് എലിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ ഷിഗല്ല കേസ് റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍ഗോഡ്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളും ശ്രദ്ധിക്കണം.
advertisement
നീണ്ടുനില്‍ക്കുന്ന പനിയാണെങ്കില്‍ ഏത് പനിയാണെന്ന് ഉറപ്പിക്കണം. ജലജന്യ ജന്തുജന്യ രോഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തണം. വയറിളക്ക രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണം. വെള്ളം ക്ലോറിനേറ്റ് ചെയ്യണം. ഭക്ഷണവും വെള്ളവും അടച്ച് സൂക്ഷിക്കുക.
വൃത്തി വളരെ പ്രധാനമാണ്. പഴകിയ ഭക്ഷണം കഴിക്കരുത്. കൊതുക് കടിയേല്‍ക്കാതെ നോക്കണം. വീടും സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മലിനജലവുമായോ മണ്ണുമായോ ഇടപെടുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 11, 2022 7:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Silver Ring | തട്ടുകടയില്‍ നിന്ന് വാങ്ങിയ കപ്പബിരിയാണിയില്‍ വെള്ളിമോതിരം; നടപടി