തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിൻറ് ഡയറക്‌ടർ സ്ഥാനത്ത് നിന്നും ഡോ. സിസ തോമസിനെ നീക്കി. മുൻ വി.സി. ഡോ.എം.എസ്.രാജശ്രീയെ പകരം നിയമിച്ചു. ഇതോടെ സിസാ തോമസിന് തസ്തിക നഷ്ടമായി. ഈ മാസം 31 ന് സിസ തോമസ് വിരമിക്കാനിരിക്കെയാണ് തീരുമാനം. നിലവിലെ തസ്തിക കൂടാതെ അധിക ചുമതല എന്ന നിലക്ക് ആണ് സിസയെ വി സി ആയി നിയമിച്ചത്. സുപ്രീം കോടതി വിധിയിലൂടെ പുറത്തു പോകേണ്ടി വന്ന വി സി ആണ് രാജശ്രീ.
ജോലിയില്‍ തിരികെ പ്രവേശിക്കാനുള്ള രാജശ്രീയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നിയമനം എന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നത്. സിസാ തോമസിന്റെ നിയമനം സംബന്ധിച്ചുള്ള ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്നും ഇതില്‍ പറയുന്നുണ്ട്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിൻറ് ഡയറക്‌ടർ സ്ഥാനത്തിരിക്കെയാണ് സിസാ തോമസിനെ കെടിയു വിസിയായി താത്കാലിമായി നിയമിച്ചത്. ഗവർണറാണ് ഈ നിയമം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
Also Read- പ്രൊഫ. സിസാ തോമസ് സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ; ഗവർണർ ഉത്തരവ് പുറത്തിറക്കി
വി.സിയുടെ താൽക്കാലിക ചുമതലയിൽ തുടരുന്ന സിസാ തോമസ് തിരിച്ചെത്തുമ്പോള്‍ മുന്‍പ് കൈകാര്യം ചെയ്തിരുന്ന തസ്തിക ഇല്ലാതെ വരും. സര്‍ക്കാരിന്റെ നയങ്ങള്‍ സിസ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന ആരോപണങ്ങള്‍ക്കിടെയാണ് ജോയന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.