പ്രൊഫ. സിസാ തോമസ് സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ; ഗവർണർ ഉത്തരവ് പുറത്തിറക്കി
- Published by:Naseeba TC
- news18-malayalam
Last Updated:
നിയമനം ഉടനടി പ്രാബല്യത്തിൽ വരുമെന്നും ഉത്തരവിൽ പറയുന്നു
തിരുവനന്തപുരം: എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി പ്രൊഫ. സിസാ തോമസിനെ നിയമിച്ച് ചാൻസലറായ ഗവർണറുടെ ഉത്തരവ്. ടെക്നിക്കൽ എജ്യുക്കേഷൻ സീനിയർ ജോയിന്റ് ഡയറക്ടറായ സിസാ തോമസിന് സാങ്കേതിക സർവകലാശാല വിസിയായി താത്കാലിക ചുമതലയാണ് നൽകിയിരിക്കുന്നത്.
എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ. രാജശ്രീ എം.എസിന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
Also Read- കേരള ഡിജിറ്റൽ സർവകലാശാല വിസിയ്ക്ക് സാങ്കേതിക സർവകലാശാലാ വിസിയുടെ അധിക ചുമതല നൽകാനാകില്ല: ഗവർണർ
2019 ഫെബ്രുവരി രണ്ടിനാണ് ഡോ.രാജശ്രീ എം. എസിനെ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയത്. എന്നാല്‍ ഈ നിയമനം യുജിസി ചട്ടങ്ങള്‍ പ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടി കുസാറ്റിലെ എന്‍ജിനീയറിങ് ഫാക്കല്‍റ്റി മുന്‍ ഡീന്‍ ഡോ. ശ്രീജിത്ത് പി. എസ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്.
advertisement
കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥിന് സാങ്കേതിക സര്‍വകലാശാല വൈസ് ചാൻസലറുടെ അധിക ചുമതല നൽകണമെന്ന് സർക്കാർ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സജി ഗോപിനാഥിന്‌റെ നിയമനം ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കിയ ഗവർണർ ഈ ആവശ്യം തള്ളുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സിസാ തോമസിന് ചുമതല നൽകി ഉത്തരവിറക്കിയിരിക്കുന്നത്.
advertisement
കേരളത്തിലെ 15 യൂണിവേഴ്സിറ്റികളിൽ 12 ഇടത്തെയും വിസി നിയമനം നിയമവിരുദ്ധമാണെന്ന് ഗവർണറുടെ ആരോപണം.
കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കൊച്ചി സര്‍വകലാശാല,ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവടങ്ങളിലെ വിസിമാരോട് ഗവർണർ രാജി ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 03, 2022 7:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രൊഫ. സിസാ തോമസ് സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ; ഗവർണർ ഉത്തരവ് പുറത്തിറക്കി