മരണശേഷം ശരീരം മെഡിക്കൽ കോളേജിന്, തെമ്മാടിക്കുഴിക്കല്ല: സിസ്റ്റർ ലൂസി കളപ്പുര

Last Updated:

Sister Lucy Kalapura willing to donate her body for medical students after death | ശരീരം മെഡിക്കൽ കോളേജിന് ദാനം ചെയ്യാൻ സമ്മതപത്രം തയാറാക്കി വച്ചിട്ടുണ്ടെന്നും സിസ്റ്റർ ലൂസി പറയുന്നു

താൻ മരിച്ചാൽ ശരീരത്തിലെ അവയവങ്ങൾ മറ്റുള്ളവർക്ക് ഉപകാരപ്രദമായ രീതിയിൽ ദാനം ചെയ്യാൻ ആണ് ആഗ്രഹം എന്ന് സിസ്റ്റർ ലൂസി കളപ്പുര. തെമ്മാടി കുഴിയിൽ അടക്കം ചെയ്യാതെ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കൊടുക്കണം എന്നാണ് ആഗ്രഹം എന്നും സിസ്റ്റർ പറയുന്നു.
"പണ്ട് കാലത്ത് സഭക്ക് ചേരാത്ത കാര്യങ്ങൾ ചെയ്യുന്നവരെ തെമ്മാടി കുഴിയിൽ അടക്കം ചെയ്യുന്ന രീതിയുണ്ടായിരുന്നു. പിന്നീടത് കാലോചിതമായ മാറ്റങ്ങൾക്ക് വിധേയമായി. ഞാൻ സഭക്ക് അത്തരത്തിൽ ഒരാളാണാല്ലോ. അത് കൊണ്ടാണ് ആ അവസ്ഥയുമായി താരതമ്യം ചെയ്യുന്നത്." സിസ്റ്റർ ലൂസി പറഞ്ഞു. മരണാനന്തരം ദാനം ചെയ്യാൻ കഴിയുന്ന അവയവങ്ങൾ ഒക്കെയും നൽകണം എന്നും സിസ്റ്റർ അഭിപ്രായപ്പെടുന്നു.
ജീവിച്ചിരിക്കുമ്പോൾ അപമാനിച്ചിട്ട് ശവസംസ്കാര വേളയിൽ മാലാഖയാണെന്ന വിശേഷണം വേണ്ടെന്നും, ശരീരം മെഡിക്കൽ കോളേജിന് ദാനം ചെയ്യാൻ സമ്മതപത്രം തയാറാക്കി വച്ചിട്ടുണ്ടെന്നും സിസ്റ്റർ ലൂസി പറയുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മരണശേഷം ശരീരം മെഡിക്കൽ കോളേജിന്, തെമ്മാടിക്കുഴിക്കല്ല: സിസ്റ്റർ ലൂസി കളപ്പുര
Next Article
advertisement
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
  • വിജയദശമി ദിനത്തിൽ വിദ്യാരംഭം ചടങ്ങുകൾ നടന്നു

  • കുട്ടികൾ 'ഹരിശ്രീ' കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിച്ചു

  • വിജയദശമി ദിനം ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മ

View All
advertisement