ഹമാസ് ഭീകരരെന്ന് ലീഗ് വേദിയിൽ പറഞ്ഞ ശശി തരൂരിനെതിരെ കടുത്ത ആക്ഷേപവുമായി SKSSF
- Published by:Rajesh V
- news18-malayalam
Last Updated:
വാങ്ങിയ ശമ്പളത്തിന് ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ വൈകിപ്പോയെന്ന് സത്താർ പന്തല്ലൂർ
കോഴിക്കോട്: ഹമാസ് പോരാളികളെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ച ശശി തരൂരിനെതിരെ എസ്കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. ഐക്യരാഷ്ട്രസഭയില്‍ ഉദ്യോഗസ്ഥനായിട്ടുണ്ടെങ്കിലും വാങ്ങിയ ശമ്പളത്തിന് ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ വൈകിപ്പോയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഗാന്ധിജിയും നെഹ്റുവും മുതല്‍ കോണ്‍ഗ്രസ് സര്‍ക്കാരും പാര്‍ട്ടി നേതൃത്വവും ഇക്കാലമത്രയും പലസ്തീൻ ജനതയോട് കൂടെ നില്‍ക്കുകയും ഇസ്രയേല്‍ ഭീകരതയെ തള്ളിപ്പറഞ്ഞവരുമാണ്. ഇതില്‍ നിന്ന് ഭിന്നമായി ശശി തരൂര്‍ പോലുള്ള ഒരാളില്‍ നിന്നുണ്ടായ പരാമര്‍ശം അത്ഭുതപ്പെടുത്തിയെന്നും സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
advertisement
കുറിപ്പിന്റെ പൂര്‍ണരൂപം
ഏതാനും ദിവസം മുമ്പ് നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പലസ്തീന് അനുകൂലമായി പ്രമേയം അവതരിപ്പിച്ചപ്പോള്‍ അതിനെ ശശി തരൂര്‍ ശക്തമായി എതിര്‍ത്തതായി അറിയാൻ കഴിഞ്ഞു. രമേശ് ചെന്നിത്തല അനുകൂലമായി വാദിച്ചതിനൊടുവിലാണത്രേ പ്രമേയം അംഗീകരിക്കപ്പെട്ടത്.
ഗാന്ധിജിയും നെഹ്റുവും മുതല്‍ കോണ്‍ഗ്രസ് സര്‍ക്കാറും പാർട്ടി നേതൃത്വവും ഇക്കാലമത്രയും പലസ്തീൻ ജനതയോട് കൂടെ നില്‍ക്കുകയും ഇസ്രായേല്‍ ഭീകരതയെ തള്ളിപ്പറഞ്ഞവരുമാണ്. ഇതില്‍ നിന്ന് ഭിന്നമായി ശശി തരൂര്‍ പോലുള്ള ഒരാളില്‍ നിന്നുണ്ടായ പരാമര്‍ശം അത്ഭുതപ്പെടുത്തി. ഐക്യരാഷ്ട്രസഭയില്‍ ഉദ്യോഗസ്ഥനായിട്ടുണ്ടെങ്കിലും വാങ്ങിയ ശമ്പളത്തിന് ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ വൈകിപ്പോയി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
October 27, 2023 7:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹമാസ് ഭീകരരെന്ന് ലീഗ് വേദിയിൽ പറഞ്ഞ ശശി തരൂരിനെതിരെ കടുത്ത ആക്ഷേപവുമായി SKSSF