'ഇ പി ജയരാജന്റെ പുസ്തകത്തിന് ഒരു കള്ളന്റെ ആത്മകഥയെന്നാണ് പേരിടേണ്ടിയിരുന്നത്': ശോഭാ സുരേന്ദ്രൻ

Last Updated:

'24 മണിക്കൂർ കഴിഞ്ഞിരുന്നുവെങ്കിൽ ഇ പിയുടെ കഴുത്തിൽ തങ്ങളുടെ കുങ്കുമ ഹരിത പതാക വീഴുമായിരുന്നു. ഒരു കാര്യം ​ചെയ്യുമ്പോൾ തന്റേടം വേണ്ടേ, ജീവിതത്തിൽ ആലോചിച്ചെടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കണം'

ശോഭാ സുരേന്ദ്രൻ, ഇ പി ജയരാജൻ
ശോഭാ സുരേന്ദ്രൻ, ഇ പി ജയരാജൻ
തൃശൂർ: ഇ പി ജയരാജന്റെ പുസ്തകത്തിന് 'ഒരു കള്ളന്റെ ആത്മകഥ'യെന്നാണ് പേരിടേണ്ടിയിരുന്നതെന്ന് ബിജെപി നേതാവ് ശോഭാ സു​രേന്ദ്രൻ. തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് ജയരാജനെക്കൊണ്ട് കോടതിയിൽ മറുപടി പറയിക്കും. തന്റെ മകനെ ശോഭാ സുരേന്ദ്രൻ ഫോണിൽ വിളിച്ചപ്പോൾ മത്സരിപ്പിക്കാനാണ് വിളിച്ചതെന്ന് തോന്നിയെന്നാണ് ജയരാജൻ എഴുതിയിട്ടുള്ളത്.​ ഫോൺ വിളിച്ചാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവുമെന്ന് തിരിച്ചറിയുന്ന പ്രത്യേക യന്ത്രം ജയരാജന്റെ കയ്യിലുണ്ടോ എന്നും ശോഭ ചോദിച്ചു.
ഇതും വായിക്കുക: തൻ്റെ മകനെ ബിജെപി സ്ഥാനാർത്ഥിയാക്കാൻ ശോഭാ സുരേന്ദ്രൻ ശ്രമിച്ചു: ആത്മകഥയിൽ ഇ പി ജയരാജൻ
പുസ്തകം വായിച്ചപ്പോൾ ഉള്ളിൽ ചിരിക്കുകയായിരുന്നു. പലപ്പോഴും താൻ പറഞ്ഞതൊക്കെ അതിൽ മറനീക്കി പുറത്തുവന്നിട്ടുണ്ട്. യഥാർത്ഥത്തിൽ അതിന് ഇടേണ്ട പേര് കള്ളന്റെ ആ​ത്മകഥ എന്നായിരുന്നു. തന്റെ പഴയ വാർത്താസമ്മേളനം കേട്ടാലറിയാം. ജയരാജനുമായി കൂടിക്കാഴ്ച നടത്തിയ അന്ന് രാമനിലയത്തിലെ തൊട്ടടുത്ത മുറിയിൽ മന്ത്രി രാധാകൃഷ്ണനും പോലീസ് ഓഫീസർമാരും ഉണ്ടായിരുന്നു. മന്ത്രിയുടെ മുറിയോട് ചേർന്നായിരുന്നു ഇ പി താമസിച്ചിരുന്ന മുറി. രാധാകൃഷ്ണനെ കവർ ​​ചെയ്ത് പുറത്തിറങ്ങി വരാനാവില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് താൻ പുറത്തിറങ്ങി നോക്കിയത്. ആകെ മൂന്ന് വട്ടമാണ് താൻ രാമനിലയത്തിൽ പോയിട്ടുള്ളത്. അതിൽ ഒന്ന് ഇ പി ജയരാജനെ കാണാനായിരുന്നുവെന്നും ശോഭ പറഞ്ഞു.
advertisement
ഇതും വായിക്കുക: 'ഇ പി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു; പക്ഷേ ഞങ്ങൾക്ക് താൽ‌പര്യമില്ലായിരുന്നു': എ പി അബ്ദുള്ളക്കുട്ടി
കോടതിയിൽ ജയരാജനെ മൂക്കുകൊണ്ട് ക്ഷ വരപ്പിക്കും. ഇതുവ​രെ ഇ പി ജയരാജൻ നട്ടെല്ലുള്ളവരോട് മുട്ടിയിട്ടില്ല. തനിക്ക് ഇ പി ജയരാജന്റെ പുസ്തകത്തിലെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഒരു കാര്യം ​ചെയ്യുമ്പോൾ തന്റേടം വേണ്ടേ. ജീവിതത്തിൽ ആലോചിച്ചെടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കണം. പാർട്ടി യോഗം ചേർന്ന് ചോദ്യം ചെയ്ത് പിണറായി വിജയൻ മാറ്റിനിർത്തിയ ശേഷമാണ് ജയരാജൻ നിഷ്‍കളങ്കനാണെന്ന് പറയുന്നത്, ബാക്കി പൂരിപ്പിക്കാനുണ്ടല്ലോ. 24 മണിക്കൂർ കഴിഞ്ഞിരുന്നുവെങ്കിൽ ഇ പിയുടെ കഴുത്തിൽ തങ്ങളുടെ കുങ്കുമ ഹരിത പതാക വീഴുമായിരുന്നു. ആടിനെ പട്ടിയാക്കി മാറ്റുന്നവരാണ് സിപിഎം. അത്തരക്കാർക്കിടയിൽ വയസാംകാലത്ത് പിടിച്ചുനിൽക്കാനുള്ള ഇ.പിയുടെ ശ്രമം അവഗണിക്കപ്പെടേണ്ടതായിരുന്നുവെന്നും ശോഭ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇ പി ജയരാജന്റെ പുസ്തകത്തിന് ഒരു കള്ളന്റെ ആത്മകഥയെന്നാണ് പേരിടേണ്ടിയിരുന്നത്': ശോഭാ സുരേന്ദ്രൻ
Next Article
advertisement
'ഇ പി ജയരാജന്റെ പുസ്തകത്തിന് ഒരു കള്ളന്റെ ആത്മകഥയെന്നാണ് പേരിടേണ്ടിയിരുന്നത്': ശോഭാ സുരേന്ദ്രൻ
'ഇ പി ജയരാജന്റെ പുസ്തകത്തിന് ഒരു കള്ളന്റെ ആത്മകഥയെന്നാണ് പേരിടേണ്ടിയിരുന്നത്': ശോഭാ സുരേന്ദ്രൻ
  • ശോഭാ സുരേന്ദ്രൻ ഇ പി ജയരാജന്റെ പുസ്തകത്തിന് 'ഒരു കള്ളന്റെ ആത്മകഥ' എന്ന് പേരിടേണ്ടിയിരുന്നുവെന്ന് പറഞ്ഞു.

  • ശോഭാ സുരേന്ദ്രൻ ഇ പി ജയരാജനെക്കൊണ്ട് കോടതിയിൽ മറുപടി പറയിക്കുമെന്ന് വ്യക്തമാക്കി.

  • ഇ പി ജയരാജന്റെ പുസ്തകത്തിലെ ആരോപണങ്ങൾക്കെതിരെ ശോഭാ സുരേന്ദ്രൻ ശക്തമായ പ്രതികരണം നടത്തി.

View All
advertisement