കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; കടംപള്ളി സുരേന്ദ്രനും എ സി മൊയ്തീനുമെതിരെ കേസെടുക്കണം; ശോഭ സുരേന്ദ്രന്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
2003 മുതല്‍ നീണ്ട പതിനെട്ടു കൊല്ലം സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന തീവെട്ടിക്കൊള്ളയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു
കോഴിക്കോട്: കരുവന്നൂര്‍ സഹതരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എ സി മൊയ്തീനുമെതിരെ കേസെടുക്കണമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. സഹകരണ ബാങ്ക് തട്ടിപ്പ് വാര്‍ത്തകള്‍ കരിവന്നൂരും കടന്ന് ഇന്ന് തൃശ്ശൂരും മലപ്പുറത്തും നിന്നു വരെ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്.
ഇതിനുപിന്നില്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനും വ്യക്തമായ പങ്കുണ്ട്. അതിനാല്‍ ഇവര്‍ക്കെതിരെ കേസെടുത്ത് പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടി സ്വീകരിക്കണം.
2003 മുതല്‍ നീണ്ട പതിനെട്ടു കൊല്ലം സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന തീവെട്ടിക്കൊള്ളയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. സഹകരണവകുപ്പ് മന്ത്രിമാര്‍ക്ക് മാത്രമല്ല മുഖ്യമന്ത്രിക്കും ഈ വിഷയത്തില്‍ ബന്ധമുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് എത്രയും വലിയ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയും പാര്‍ട്ടിയുടെ പങ്ക് മറച്ചുവച്ച് ക്ലീന്‍ചിറ്റ് നല്‍കുകയും ചെയ്യുന്ന പിണറായി വിജയന്റെ നടപടി ഇതിനോട് ചേര്‍ത്തു വായിക്കണമെന്ന് ശോഭ സുകേന്ദ്രന്‍ പറഞ്ഞു.
advertisement
കേന്ദ്ര സഹകരണ വകുപ്പ് ആരംഭിച്ചതുമുതല്‍ മുന്നില്‍ അതിനെതിരെ ദുഷ്പ്രചരണം നടത്തുന്ന ഇടതുപക്ഷ സുഹൃത്തുക്കളുടെ യഥാര്‍ത്ഥ ആശങ്ക എന്താണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ഇത് സഹകാരികളോടുള്ള വെല്ലുവിളിയാണ്. ആര്‍ ബി ഐ യെ സമീപിക്കാന്‍ തയ്യറാകണമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളില്‍ മൂന്നു പേരും സി പി എം അംഗങ്ങളാണെന്ന വിവരം പുറത്തുവന്നിരുന്നു. ഇവരില്‍ രണ്ട് പേര്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്. മാനേജര്‍ ബിജു കരീം, സെക്രട്ടറി ടി.ആര്‍ സുനില്‍ കുമാര്‍, ചീഫ് അക്കൗണ്ടന്റ് സി.കെ ജില്‍സ് എന്നീ പ്രതികള്‍ പാര്‍ട്ടി അംഗങ്ങളാണ്, ബിജു കരീം സിപിഎം പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗമാണ്. ടി.ആര്‍ സുനില്‍ കുമാര്‍ കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്.
advertisement
തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിയ്ക്കുന്നതിനിടെ ഭരണസമിതിയെ പിരിച്ചുവിട്ട് ബാങ്കില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയിരുന്നു. നൂറു കോടിയുടെ തട്ടിപ്പ് ബാങ്കില്‍ നടന്നുവെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തല്‍. 46 പേരുടെ ആധാരത്തില്‍ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതടക്കം വന്‍ തട്ടിപ്പുകളാണ് ബാങ്കില്‍ നടന്നിരിയ്ക്കുന്നത്. ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കിയാണ് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തത്.
advertisement
ഇടപാടുകളില്‍ സുതാര്യത ഇല്ലെന്ന് പരാതികളെ തുടര്‍ന്ന് 2019ല്‍ ബാങ്കിനെതിരെ തട്ടിപ്പ് പരാതിയുമായി നാട്ടുകാര്‍ രംഗത്ത് എത്തിയിരുന്നു .ഇതേ തുടര്‍ന്നാണ് രജിസ്ട്രാര്‍ അന്വേഷണം നടത്തിയതും വന്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്തു വന്നതും. വായ്പ നല്‍കിയ വസ്തുക്കളില്‍ തന്നെ വീണ്ടും വായ്പ നല്‍കിയും ക്രമം തെറ്റിച്ചു പല അക്കൗണ്ടുകളിലേക്കു പണം മാറ്റിയുമാണ് കരുവന്നൂര്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 27, 2021 10:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; കടംപള്ളി സുരേന്ദ്രനും എ സി മൊയ്തീനുമെതിരെ കേസെടുക്കണം; ശോഭ സുരേന്ദ്രന്‍